ദുബായിൽ 6 കോടിയുടെ തട്ടിപ്പ്; മലയാളികളെ പറ്റിച്ചു മൂംബൈ സ്വദേശി മുങ്ങി

ദൂബായ് : ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യാജ കമ്പനി മുഖേന മലയാളികളുൾപ്പെടെയുള്ള ബിസിനസുകാരിൽ നിന്ന്  6 കോടിയിലേറെ രൂപ (3 ദശലക്ഷം ദിർഹം) തട്ടിയെടുത്ത് മൂംബൈ സ്വദേശി യോഗേഷ് നാട്ടിലേക്ക് മുങ്ങി.

Loading...

ഇതേതുടർന്ന് തട്ടിപ്പിനിരയായ 25 പേർ യുഎഇയിലും ഇന്ത്യയിലും കോടതിയെ സമീപിക്കാൻ തീരുമാനിച്ചു.

വളരെ ആസൂത്രിതമായാണ് പ്രതി തട്ടിപ്പ് നടത്തിയത്. യുഎയിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനികളിൽ നിന്നും ഇയാൾ സാധനങ്ങൾ വാങ്ങിയാണ് തട്ടിപ്പിന് തുടക്കമിട്ടത്.

ഭക്ഷ്യവസ്തുക്കളാണ് കൂടുതലും വാങ്ങിച്ചിരുന്നത്. ആദ്യമൊക്കെ ചെറിയ ഇടപാടുകൾ നടത്തുകയും തുക കൃത്യമായി നൽകുകയും ചെയ്തിരുന്നു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

പിന്നീട് സ്ഥിരം ഇടപാടുകളിലൂടെ സ്ഥാപന ഉടമകളുടെ വിശ്വാസ്യത നേടിയെടുത്ത ശേഷം വലിയ തുകയുടെ സാധനങ്ങൾ കൈപ്പറ്റി ചെക്ക് നൽകുകയായിരുന്നു.

തട്ടിപ്പിനിരയായ 16 കമ്പനികളിലും ഇയാൾ ഇതേ മാർഗമാണ് സ്വീകരിച്ചത്. ഈ കമ്പനികൾക്കെല്ലാം നൽകിയ ചെക്കുകളിൽ 18/05/2020, 20/05/2020 എന്നിങ്ങനെയായിരുന്നു തീയതികൾ ചേർത്തിരുന്നത്.

ചെക്ക് മടങ്ങിയതിനെ തുടർന്ന് കമ്പനി അധികൃതർ യോഗേഷിനെ ടെലിഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട്, കമ്പനിയിൽ അന്വേഷിപ്പോൾ പൂട്ടിയ നിലയിലുമായിരുന്നു.

തുടർന്ന് കമ്പനിയിലെ തൊഴിലാളികളെയും ഉടമസ്ഥനെയും ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി ഇവർക്കു മനസിലായത്.

ഇയാളെ കുറിച്ചു കൂടുതൽ അന്വേഷിച്ചപ്പോൾ ഈമാസം 11 ന്  നാട്ടിലേയ്ക്ക് കടന്നുകളഞ്ഞതായി അറിഞ്ഞു. എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലാണ്  ഇയാൾ അബുദാബിയിൽ നിന്ന് ഹൈദരാബാദിലേക്കു കടന്നതെന്ന് പരാതിക്കാർ പറഞ്ഞു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *