‘പ്ലീസ്‌ ഹെല്‍പ് മി’; പുതിയ രാഷ്ട്രപതിക്ക് കത്തുമായ് ജസ്റ്റിസ്‌ കര്‍ണന്‍

കൊല്‍ക്കത്ത;  മുന്‍ കല്‍ക്കട്ടാ ഹൈക്കോടതി ജഡ്ജി സി.എസ്. കര്‍ണന്‍ പുതിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. തന്റെ ജയില്‍ശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ടാണ് ജസ്റ്റീസ് കര്‍ണന്‍ തന്റെ വക്കീല്‍ മുഖാന്തിരം കത്തയച്ചിരിക്കുന്നത്. കോടതിയലക്ഷ്യ കുറ്റത്തിന് സുപ്രീംകോടതിയാണ് കര്‍ണനെ ജയിലിലടച്ചത്.

Loading...

രാഷ്ട്രപതിയെ നേരിട്ട് കാണാനുള്ള അവസരം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ഓഫീസുമായി നിരന്തര സമ്പര്‍ക്കത്തിലാണ് താനെന്നും കര്‍ണന്റെ അഭിഭാഷകന്‍ മാത്യു ജെ. നെടുമ്പാറ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 72 പ്രകാരമാണ് രാഷ്ട്രപതിയോട് ജയില്‍ശിക്ഷയില്‍ ഇളവ് ചോദിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തെ ആറു മാസം ജയില്‍ തടവിന് സുപ്രീംകോടതി ശിക്ഷിച്ച ശേഷവും പിടി കൊടുക്കാതെ ഒളിവില്‍ കഴിയുകയായിരുന്നു. ജൂണ്‍ 20നാണ് അദ്ദേഹത്തെ തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്. നിലവില്‍ അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത് കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കറക്ഷനല്‍ ഹോമിലാണ്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു സിറ്റിംഗ് ജഡ്ജിയെ തടവ് ശിക്ഷയ്ക്ക് വിധിക്കുന്നത്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *