കല കുവൈറ്റ് നായനാർ അനുസ്മരണവും, കുട്ടികൾക്കുള്ള ഉപഹാര വിതരണവും

കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രി സഖാവ് ഇ കെ നായനാരുടെ ഓർമ്മകൾ പുതുക്കി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് നായനാർ അനുസ്മരണം സംഘടിപ്പിച്ചു. 1984ലെ കുവൈറ്റ് സന്ദർശനവേളയിൽ അദ്ദേഹം നൽകിയ ഉപദേശ നിർദ്ദേശങ്ങൾ കല കുവൈറ്റിനെ ഒരു ബഹുജന സംഘടന എന്ന നിലയിൽ രൂപപ്പെടുത്തുന്നതിന് നിർണായകമായ പങ്ക് വഹിച്ചതെന്ന് അനുസ്മരണക്കുറിപ്പ് അവതരിപ്പിച്ചു കൊണ്ട് കേന്ദ്ര കമ്മിറ്റി അംഗം വിനിത അനിൽ പറഞ്ഞു. കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്മത്ത് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ അജിത്ത് കുമാർ നായനാരെ അനുസ്മരിച്ച് സംസാരിച്ചു.

Loading...

കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി രജീഷ് സി നായർ പരിപാടിയിൽ സംബന്ധിച്ചു. അബു ഹലീഫ, ഫഹാഹീൽ മേഖലയിലെ പ്രവർത്തകർ അവതരിപ്പിച്ച വിപ്ലവ ഗാനങ്ങളോടെയാണ് സമ്മേളനം ആരംഭിച്ചത്. കല കുവൈറ്റ് സെക്രട്ടറി ടി കെ സൈജു സ്വാഗതം ആശംസിച്ച ചടങ്ങിന് ഫഹാഹീൽ മേഖല സെക്രട്ടറി ഷാജു വി ഹനീഫ് നന്ദി രേഖപ്പെടുത്തി.

ഈ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ കുവൈറ്റിൽ ഏറ്റവും ഉയർന്ന മാർക്കോടെ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ ബാലവേദി കുവൈറ്റ് പ്രസിഡന്റ് അപർണ ഷൈനുള്ള ബാല വേദിയുടെ സേനഹോപഹാരം വേദിയിൽ വച്ച് കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്മത്ത് കൈമാറി. കുവൈറ്റിൽ പരീക്ഷയെഴുതി വിജയം കരസ്ഥമാക്കിയ എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികൾക്കും ഉപരി പഠനത്തിനായി കുവൈറ്റിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്ന കുട്ടികൾക്കുമുള്ള കല കുവൈറ്റിന്റെ നേഹോപഹാരം സമ്മേളനത്തിൽ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ, കലയുടെ ഭാരവാഹികൾ എന്നിവർ ചേർന്ന് നൽകുകയുണ്ടായി. കുവെറ്റിന്റെ വിവിധ മേഖലകളിൽ നിന്ന് നിരവധി പേരാണ് നായനാർ അനുസ്മരണത്തിൽ പങ്കെടുക്കുന്നതിനായി എത്തിച്ചേർന്നത്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *