കടല്‍ കടന്നൊരു പിതൃതര്‍പ്പണം…

മനാമ: ബഹ്‌റൈന്‍ മാതാ അമൃതാനന്ദമയി സേവ സമിതിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി നടന്നു വരുന്ന ബലിതര്‍പ്പണകര്‍മം ഈ വര്‍ഷവും വിപുലമായ രീതിയില്‍ തന്നെ നടന്നു. ആയിരത്തോളം പേര്‍ക്ക് തര്‍പ്പണം ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നു.

Loading...

കീഴുര്‍ മൂത്തേടത് മന കേശവന്‍ നമ്ബൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആണ് ചടങ്ങുകള്‍ നടന്നത്. മാതാ അമൃതാനന്ദമയി സേവാസമിതിയുടെ കോ ഓര്‍ഡിനേറ്റര്‍ സുധീര്‍ തിരുനിലത്, രക്ഷാധികാരി കൃഷ്ണകുമാര്‍, രാമദാസ്, ജ്യോതിമേനോന്‍, ചന്ദ്രന്‍, സതീഷ്, മനോജ്, ഷാബു, പ്രദീപ്, സജീഷ്, മനോജ്, സന്തോഷ് , വിനയന്‍, സുനീഷ്, മഹേഷ്, വിനോദ്, സതീഷ് കോഴിക്കോട്, ഷാജി, സുരേഷ്, സുകുമാര്‍, ലേഖ കൃഷ്ണ കുമാര്‍, രാജി പ്രദീപ്, അഖില, അമീഷാ സുധീര്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്കു നേതൃതം നല്‍കി.

എല്ലാവര്‍ഷവും ബലിതര്‍പ്പണത്തിനു അനുമതി നല്‍കുന്ന ബഹ്റൈന്‍ ഭരണകൂടത്തോട് നന്ദി രേഖപ്പെടുത്തുന്നതായി സംഘാടകര്‍ അറിയിച്ചു. ഭക്ത ജനങ്ങള്‍ക്കു പ്രഭാത ഭക്ഷണം ഒരുക്കിയത് അയ്യപ്പ സേവ സംഘം ബഹ്റൈന്‍ ആണ്. അയ്യപ്പ സേവ സംഘം പ്രവര്‍ത്തകരായ വിനോയ്, ശശികുമാര്‍, ഹരിപ്രകാശ്, സുധീഷ് കുമാര്‍, ലാലസ്, സന്തോഷ്, ശശാന്ത്, ബിബിന്‍, രാഗേഷ്, മെിമഹ, ശശി, അഭിലാഷ്, സുജിത്, സുഭീഷ് വേളത്, സുധീഷ് വേളത്, ലിതിന്‍, പ്രവീണ്‍, ജയപ്രകാശ്, വിശാഖ് വിനോയ്, മഹേഷ്, ഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ശുദ്ധജലം വിതരണം ചെയ്തതത് കൊക്ക കോള, പി. ഹരിദാസ് &സണ്‍സ് എന്നിവര്‍ ആയിരുന്നു. ബലിതര്‍പ്പണ ചടങ്ങുകള്‍ ഭംഗിയായി പൂര്‍ത്തീകരിക്കാന്‍ സഹായിച്ച എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി മാതാ അമൃതാനന്ദമയി സേവാ സമിതി രേഖെപ്പെടുത്തുന്നതായി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *