ഇത് മലയാളികള്‍ക്ക് നാണക്കേട്…ബഹ്‌റൈനില്‍ വീട്ടുജോലിക്കെത്തിയ മലയാളി യുവതികള്‍ക്ക് പീഡനം; പിന്നില്‍ കേരളത്തിലെ വന്‍ സെക്‌സ് റാക്കറ്റ്

ബഹ്‌റൈന്‍; മലയാളികളെ നാണംകെടുത്തി പുതിയ വാര്‍ത്താ റിപ്പോര്‍ട്ട്. ബഹ്‌റൈനില്‍ വീട്ടുജോലിക്കെത്തിച്ച മലയാളി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ തിരുവനന്തപുരം സ്വദേശികള്‍ക്കായി ബഹ്‌റൈന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം സ്വദേശികളായ സുധീര്‍, സജീര്‍ എന്നിവര്‍ക്കായാണ് ബഹ്‌റൈന്‍ പോലീസ് വലവരിച്ചത്. വീട്ടുജോലിക്കെന്നു പറഞ്ഞ് ബഹ്‌റൈനില്‍ എത്തിച്ച കോഴിക്കോട്, കോട്ടയം ജില്ലകളില്‍പ്പെട്ട രണ്ട് യുവതികളാണ് പീഡനത്തിനിരയായത്. 25 ദിവസങ്ങള്‍ക്ക് മുന്പാണ് ഇവരെ വീട്ടുജോലിക്കെന്നു പറഞ്ഞ് ബഹ്‌റൈനില്‍ എത്തിച്ചത്.

സംഭവം പുറത്തായതോടെ ബഹ്‌റൈന്‍ കേന്ദ്രമാക്കി കേരളത്തില്‍ വേരുകളുള്ള വന്‍സെക്‌സ് റാക്കറ്റ് സംഘത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവര്‍ നിരവധി നിര്‍ധന യുവതികളെ നല്ല ശന്പളം ലഭിക്കുമെന്ന് പറഞ്ഞ് വീട്ടുജോലിക്കടക്കം ബഹ്‌റൈനിലേക്ക് കടത്തിയതായും സൂചനയുണ്ട്. ബഹ്‌റൈനിലും കേരളത്തിലുമായി ബന്ധമുള്ള വന്‍സെക്‌സ് റാക്കറ്റ് സംഘത്തിന് കേരളത്തില്‍ എല്ലാജില്ലകളിലും ഏജന്റുമാരുള്ളതായും സൂചനയുണ്ട്.

സെക്‌സ് റാക്കറ്റില്‍ നിന്നും രക്ഷപ്പെട്ട യുവതികള്‍ ബഹ്‌റൈന്‍ പോലീസില്‍ അഭയം തേടുകയും കേരള പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂരുമായി ഫോണില്‍ബന്ധപ്പെട്ട് സഹായം അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇദ്ദേഹം നാട്ടിലായതിനാല്‍ ബഹ്‌റൈനിലുള്ള സാമൂഹിക പ്രവര്‍ത്തകന്‍ ബഷീര്‍ അന്പലായിയെ ഇദ്ദേഹം വിളിച്ച് വിവരം പറയുകയും പ്രശ്‌നത്തില്‍ ഇടപെടുകയുമായിരുന്നു.

ഒരു ദിവസം പത്താളുകള്‍വരെ തങ്ങളെ ചൂഷണം ചെയ്തതായും എതിര്‍ത്തപ്പോള്‍ പലപ്പോഴായി മര്‍ദിക്കുകയും ചെയ്തതായി യുവതികള്‍ വെളിപ്പെടുത്തുകയുണ്ടായി. ബഹ്‌റൈന്‍ പോലീസിന്റെ നിരീക്ഷണത്തിലുള്ള യുവതികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിലെത്തുമെന്നാണ് അറിയുന്നത്. ഇതിനായുള്ള നടപടിക്രമങ്ങള്‍ നടന്നുവരുകയാണ്. ഇവര്‍ കേരളത്തില്‍ എത്തിയാല്‍ സെക്‌സ് റാക്കറ്റ് സംബന്ധിച്ച് ഇവിടുത്തെ പോലീസില്‍ പരാതി നല്‍കാന്‍ ഇവര്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്ന് സുബൈര്‍ കണ്ണൂര്‍ രാഷ് ട്രദീപികയോട് പറഞ്ഞു.

വീട്ടുജോലിക്ക് നിന്നാല്‍ പ്രതിമാസം 35,000 രൂപ ശന്പളം ലഭിക്കുമെന്നാണ് ഏജന്‍സികള്‍ യുവതികളോട് പറഞ്ഞിരുന്നത്. ഇതിനായ് 25,000 രൂപയാണ് ഇവര്‍ യുവതികളോട് വാങ്ങിയിരുന്നത്. മെച്ചപ്പെട്ട ജീവിതം ആഗ്രഹിക്കുന്ന യുവതികളെ പല പ്രലോഭനങ്ങളും നല്‍കിയാണ് ഇവര്‍ വലയില്‍ വീഴ്ത്തിയിരുന്നത്. എന്നാല്‍, വിദേശത്തെത്തുന്‌പോള്‍ മാത്രമാണ് തങ്ങള്‍ അകപ്പെട്ട കെണിയെ കുറിച്ച് യുവതികള്‍ക്ക് മനസിലാകുക. ഏതായാലും ബഹ്‌റൈന്‍ പോലീസ് സെക്‌സ് റാക്കറ്റ് സംഘത്തെ ഉടന്‍ കുരുക്കുമെന്നാണ് അറിയുന്നത്. യുവതികള്‍ നാട്ടിലെത്തിയാല്‍ പോലീസില്‍ പരാതി നല്‍കുന്ന മുറയ്ക്ക് ഇവിടുത്തെ വേരുകളും അറുക്കാന്‍ സാധിക്കും

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *