കോഴിക്കോട് സ്വദേശി സൗദി അറേബ്യയിലെ ജിദ്ദയില്‍ മരിച്ചു

റിയാദ് : ശ്വാസകോശ സംബന്ധമായ അസുഖം മൂലം കോഴിക്കോട് സ്വദേശി സൗദി അറേബ്യയിലെ ജിദ്ദയില്‍ മരിച്ചു.

ബാലുശ്ശേരി, താഴേക്കോട് മണാശ്ശേരി വെസ്റ്റ് സ്വദേശി മുത്തേടത്ത് മണിയാണ് (52) മരിച്ചത്.

ശ്വാസകോശ സംബന്ധമായ അസുഖം മൂലം ആഴ്ചകളായി ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

25 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം 20 വര്‍ഷത്തോളം ജിദ്ദയിലെ പ്രശസ്തമായ ഷാമി റെസ്റ്റാറന്റില്‍ ജീവനക്കാരനായിരുന്നു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

ശേഷം സ്വന്തമായി റെസ്റ്ററന്റ് മേഖലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്ന ഇദ്ദേഹം ഷറഫിയ്യയിലെ ഷോപ്പ് ജീവനക്കാര്‍ക്കിടയില്‍ സുപരിചിതനാണ്.

പരേതനായ അപ്പുവാണ് പിതാവ്. മാതാവ്: ഭാര്‍ഗവി, ഭാര്യ: ജ്യോതി, മക്കള്‍: മയൂമി, മയൂന്‍ മണി (ഇരുവരും ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍).

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *