കുവൈത്ത്‌ കേരള മുസ്ളീം അസോസിയേഷൻ (കെ കെ എം എ ) കേന്ദ്ര കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു…എ പി അബ്ദുൽ സലാം പ്രസിഡണ്ട് , കെ സി റഫീഖ് ജന സെക്രട്ടറി

കുവൈത്ത്‌ : കുവൈത്ത്‌ കേരള മുസ്ളീം അസോസിയേഷൻ (കെ കെ എം എ ) കേന്ദ്ര കമ്മിറ്റിയുടെ 2019-20 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു .

കെ സിദ്ധീഖ് (മുഖ്യ രക്ഷാധികാരി), സഗീർ തൃക്കരിപ്പൂർ (രക്ഷാധികാരി), എൻ എ മുനീർ (ചെയർമാൻ),അബ്ദുൽ ഫത്തഹ് തയ്യിൽ , ഹംസ മുസ്തഫ (വൈസ് ചെയർമാൻ), അലിമാത്ര (സി എഫ് ഓ ), പി കെ അക്‌ബർ സിദ്ധീഖ് , സയ്യദ് റഫീഖ് , ഇബ്രാഹിം കുന്നിൽ , എ വി ഹനീഫ ,(പി എം ടി അംഗങ്ങൾ) .
എ പി അബ്ദുൽസലാം (പ്രസിഡന്റ് ),കെ ബഷീർ , ഇക്ബാൽ ബി എം (വർക്കിങ് പ്രസി ), കെ സി റഫീഖ് (ജനറൽ സെക്രട്ടറി ) കെ സി ഗഫൂർ (ഓർഗനൈസിംഗ് സെക്രട്ടറി ),സി ഫിറോസ് (ട്രഷറർ ), മുനീർ കോടി (ഫിനാൻസ് കൺട്രോളർ ), സയ്യദ് റഫീഖ് (ചീഫ് ഓഡിറ്റർ )എന്നിവരാണ് പ്രധാന ഭാരവാഹികൾ .

സെക്രട്ടറിമാരായി മുനീർ കുനിയ (ഫിൻ.സെക്രെ ), ,വി എച് മുസ്തഫ (അഡ്മിൻ ), എ വി മുസ്തഫ (കമ്മ്യൂണിക്കേഷൻ ), പി എ അബ്ദുള്ള(ഫിനാൻസ് )
വിവിധ വകുപ്പുകളുടെ വൈസ് പ്രെസിഡന്റുമാരായി ഒ എം ഷാഫി (മെമ്പർഷിപ് ), എച് എ ഗഫൂർ (ബെനിഫിറ്റ് ), ഒ പി ശറഫുദ്ധീൻ (പ്രോജെക്ടസ് ), മുനീർ തുരുത്തി(religious) ,എൻജി നവാസ്(ഡെവലൊപ്മെന്റ് ) , സംസം റഷീദ്(മാഗ്നെറ് ) ,വി കെ ഗഫൂർ (ആർട്സ് &സ്പോർട്സ്) എന്നിവരെയും എന്നിവരെയും അസിസ്റ്റന്റ് വൈസ് പ്രെസിഡന്റുമാരായി കെ എച് മുഹമ്മദ് കുഞ്ഞി , മുഹമ്മദ് അലി അറക്കൽ , പി റഫീഖ് ,അഷ്‌റഫ് മാങ്കാവ് ,ഷാഹിദ് ലബ്ബ , കെ ഓ മൊയ്‌ദു എന്നിവരെയും തിരഞ്ഞെടുത്തു .

അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോഡിയോഗം ചെയർമാൻ എൻ എ മുനീർ ഉദ്ഘാടനം ചെയ്തു .ഇബ്രാഹിം കുന്നിൽ അദ്യക്ഷനായിരുന്നു .രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ മുഖ്യ പ്രഭാഷണം നടത്തി . ഒ പി ശറഫുദ്ധീൻ രണ്ടുവർഷത്തെ പ്രവർത്തന റിപ്പോർട്ടും സയ്യദ് റഫീഖ് ഫിനാൻസ് റിപ്പോർട്ടും എ വി ഹനീഫ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു .സംഘടയുടെ 3 സോണൽ , 15 ബ്രാഞ്ചുകൾ , 80 ലേറെ യൂണിറ്റുകൾ എന്നിവിടങ്ങളിൽ നിന്നുള്ള 200 ലേറെ പ്രതിനിധികൾ പങ്കെടുത്തു .
മെമ്പർഷിപ് ക്യാംപയിനിൽ ഉജ്ജ്വല നേട്ടം കൈവരിച്ച പ്രവർത്തകരെയും , ബ്രാഞ്ചുകളെയും കെ കെ എം എ മാഗ്‌നെറ്റിലൂടെ മികച്ച വളണ്ടിയർ പ്രവർത്തനം കാഴ്ചവെച്ചവരെയും ചടങ്ങിൽ അവാർഡുകൾ നൽകി ആദരിച്ചു .

പാലക്കി അബ്ദുൾറഹ്മാൻ ഹാജി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു . അബ്ദുൽ ഫത്താഹ് തയ്യിൽ , ഹംസ പയ്യന്നൂർ എന്നിവർ പുതിയ ഭാരവാഹികൾക് ആശംസ നേർന്നു സംസാരിച്ചു . എ പി അബ്ദുൽസലാം മറുപടി പ്രസംഗം നടത്തി . കെ ബഷീർ സ്വാഗതവും കെ സി റഫീഖ് നന്ദിയും പറഞ്ഞു .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *