സൗദി അറേബ്യയിൽ കോട്ടയം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ കോട്ടയം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു, കോട്ടയം ചങ്ങനാശ്ശേരി മടപ്പള്ളി സ്വദേശിനി പൂവത്താനം വീട്ടിൽ ബെസ്സിമോൾ മാത്യു (37) മരിച്ചത്.

 

ശനിയാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. വൈകുന്നേരം കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ബൽജുറേഷിയിലെ മൈ ടീത്ത് ആൻഡ് ബ്യൂട്ടി മെഡിക്കൽ സെന്ററിൽ ജീവനക്കാരിയായിരുന്നു.

ഭർത്താവ്: ജോസഫ് വർഗീസ്, ഏക മകൻ: ജൂബിലി ജോസഫ് (രണ്ട് വയസ്). ബൽജുറേഷി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. തുടർനടപടികൾക്ക് നവോദയ, ഒ.ഐ.സി.സി പ്രവർത്തകർ രംഗത്തുണ്ട്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *