കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു ; ഏഴ് റെസ്‌റ്റോറന്റുകൾക്കെതിരെ നടപടി

മനാമ: ബഹ്‌റൈനില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ഏഴ് റെസ്റ്റോറന്റുകള്‍ക്കെതിരെ നടപടി.

മുഹറഖ്, നോര്‍തേണ്‍, ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് എന്നിവിടങ്ങളിലെ റെസ്റ്റോറന്റുകളാണ് ഒരാഴ്ചത്തേക്ക് അധികൃതര്‍ പൂട്ടിച്ചത്.

ആരോഗ്യ മന്ത്രാലയം, വ്യവസായ-വാണിജ്യ-ടൂറിസം മന്ത്രാലയം എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.

റെസ്‌റ്റോറന്റുകളും കഫേകളും പാലിക്കേണ്ട മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു.

274 റെസ്‌റ്റോറന്റുകളിലും കഫേകളിലും ഈദ് അവധിയുടെ ആദ്യ രണ്ട് ദിവസങ്ങളില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ നിരവധി ഔട്ട്‌ലറ്റുകള്‍ക്ക് നിയമലംഘനങ്ങള്‍ തിരുത്താനുള്ള മുന്നറിയിപ്പും നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *