ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങി കുവൈത്ത് അമീര്‍…

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​മീ​ര്‍ ശൈ​ഖ് സ​ബാ​ഹ് അ​ല്‍ അ​ഹ്മ​ദ് അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹ് ഒ​ക്ടോ​ബ​ര്‍ മാ​സം പ​കു​തി​യോ​ടെ ഇ​ന്ത്യ സ​ന്ദ​ര്‍ശി​ച്ചേ​ക്കും. അ​ല്‍ഹി​ന്ദ് പ​ത്ര​മാ​ണ്​ ഇ​ത്​ സം​ബ​ന്ധി​ച്ച സൂ​ച​ന​ക​ള്‍ പു​റ​ത്തു​വി​ട്ട​ത്. 2017 ലാ​ണ്​ അ​മീ​ര്‍ അ​വ​സാ​ന​മാ​യി ഇ​ന്ത്യ സ​ന്ദ​ര്‍ശി​ച്ച​ത്.

ഇ​രു​രാ​ജ്യ​ങ്ങ​ളും പ​ര​സ്പ​രം നി​ല​നി​ര്‍​ത്തു​ന്ന സൗ​ഹൃ​ദ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശാ​ക്തീ​ക​രി​ക്കു​ക എ​ന്ന​താ​ണ് സ​ന്ദ​ര്‍ശ​ന ല​ക്ഷ്യം. സ​ന്ദ​ര്‍ശ​ന​ത്തി​െന്‍റ തീ​യ​തി ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ജ​ന​സം​ഖ്യ​യി​ല്‍ സിം​ഹ​ഭാ​ഗ​വും വി​ദേ​ശി​ക​ളാ​യ കു​വൈ​ത്തി​ലെ താ​മ​സ​ക്കാ​രി​ല്‍ ഭൂ​ര​പ​ക്ഷ​വും ഇ​ന്ത്യ​ക്കാ​രാ​ണ്. ഇ​ന്ത്യ​ക്കാ​ര്‍ കു​വൈ​ത്തി​ല്‍ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ക്ക്​ ഈ ​സ​ന്ദ​ര്‍ശ​ന​ത്തോ​ടെ പ​രി​ഹാ​രം കാ​ണു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ തു​റ​ക്കു​ന്ന​തി​നും കു​വൈ​ത്തി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും സ​ന്ദ​ര്‍​ശ​നം സ​ഹാ​യ​ക​ര​മാ​യേ​ക്കും.

മാ​ത്ര​മ​ല്ല, കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലു​ള്‍​പ്പെ​ടെ ഒ​ട്ടേ​റെ വി​ക​സ​ന​പ​ദ്ധ​തി​ക​ള്‍​ക്ക്​ കു​വൈ​ത്തി​െന്‍റ പി​ന്തു​ണ ല​ഭി​ച്ചേ​ക്കു​മെ​ന്ന പ്ര​ത്യാ​ശ​യും നി​രീ​ക്ഷ​ക​ര്‍ പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്. ബ്ര​സീ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ കാ​ര്‍​ഷി​ക അ​ഭി​വൃ​ദ്ധി ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് കു​വൈ​ത്ത് പ്ര​ത്യേ​ക ശ്ര​ദ്ധ​യും ക​രു​ത​ലും തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇൗ ​നി​രീ​ക്ഷ​ണം.

അ​മേ​രി​ക്ക​യി​ല്‍ ന​ട​ത്തി​യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക്ക് ശേ​ഷം വി​ശ്ര​മ​ത്തി​ന് നി​ര്‍​ദ​ശി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​വി​ടെ ക​ഴി​യു​ന്ന അ​മീ​ര്‍ രാ​ജ്യ​ത്ത് തി​രി​ച്ചെ​ത്തി​യ​തി​ന് ശേ​ഷം മാ​ത്ര​മേ ഇ​ന്ത്യ​ന്‍ സ​ന്ദ​ര്‍​ശ​നം സം​ബ​ന്ധി​ച്ച്‌ കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രു​ക​യു​ള്ളൂ എ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന സൂ​ച​ന​ക​ള്‍. അ​മേ​രി​ക്ക​യി​ലെ വൈ​റ്റ് ഹൗ​സ് പ്ര​ത്യേ​ക ക്ഷ​ണം ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് പ്ര​സ്തു​ത കൂ​ടി​ക്കാ​ഴ്ച​ക്കും മ​റ്റു ഔ​ദ്യോ​ഗി​ക ‍യോ​ഗ​ങ്ങ​ള്‍​ക്കു​മാ​യി ഇ ​മാ​സം ര​ണ്ടി​നാ​ണ്​ അ​മീ​റും മ​ന്ത്രി​മാ​രും ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രു​മ​ട​ങ്ങു​ന്ന പ്ര​തി​നി​ധി​സം​ഘം അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​യ​ത്.

ഇ​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് അ​മീ​റി​നെ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​ക്കാ​യി വാ​ഷി​ങ്ട​ണി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വി​ശ്ര​മം വേ​ണ​മെ​ന്ന വി​ദ​ഗ്​​ധ അ​ഭി​പ്രാ​യം മു​ന്‍​നി​ര്‍​ത്തി അ​മീ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ത​ന്നെ ത​ങ്ങി. ഇ​തി​നെ തു​ട​ര്‍​ന്ന് നേ​ര​ത്തെ നി​ശ്ച​യി​ച്ച പ്ര​സി​ഡ​ന്‍​റ് കൂ​ടി​ക്കാ​ഴ്ച നീ​ളു​മെ​ന്നു​റ​പ്പാ​യ​തോ​ടെ വൈ​റ്റ് ഹൗ​സ് ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ട​പെ​ട്ടി​രു​ന്നു. അ​മീ​ര്‍ പൂ​ര്‍​ണ ആ​രോ​ഗ്യ​സ്ഥി​തി കൈ​വ​രി​ച്ച​തോ​ടെ താ​മ​സി​യാ​തെ ത​ന്നെ രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യേ​ക്കും. ഇ​തി​നു ശേ​ഷ​മാ​യി​രി​ക്കും സ​ന്ദ​ര്‍​ശ​നം സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ തീ​രു​മാ​ന​ങ്ങ​ള്‍ പു​റ​ത്തു​വ​രു​ക.

അ​തി​നി​ടെ, കു​വൈ​ത്തും ഇ​ന്ത്യ​യും നി​ല​നി​ര്‍ത്തി​പ്പോ​രു​ന്ന സൗ​ഹൃ​ദ ബ​ന്ധ​ത്തി​നു കൂ​ടു​ത​ല്‍ ക​രു​ത്തു​പ​ക​ര്‍​ന്ന്​ ക​ഴി​ഞ്ഞ ആ​ഴ്ച കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​യും മ​ല​യാ​ളി​യു​മാ​യ വി. ​മു​ര​ളീ​ധ​ര​ന്‍ കു​വൈ​ത്തി​ല്‍ സ​ന്ദ​ര്‍ശ​നം ന​ട​ത്തി​യി​രു​ന്നു.

ര​ണ്ടു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​യ അ​ദ്ദേ​ഹം കു​വൈ​ത്തി​ലെ മ​ന്ത്രി​മാ​ര്‍, ന​യ​ത​ന്ത്ര​ജ്ഞ​ര്‍, ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ഖാ​ലി​ദ് അ​ല്‍ ജാ​റു​ല്ല​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ പ്ര​ധാ​ന​മാ​യും ഇ​രു​രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ്ബ​ന്ധ​വും ഉ​ഷ്മ​ള​ബ​ന്ധ​വും തു​ട​രു​ന്ന​തി​നും മേ​ഖ​ല​യി​ലെ ചി​ല വി​ഷ​യ​ങ്ങ​ളു​മാ​ണ് ച​ര്‍​ച്ച ചെ​യ്ത​ത്. അ​ന്താ​രാ​ഷ്​​ട്ര സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യ ഇ​രു മ​ന്ത്രി​മാ​രും ഇ​ന്ത്യ-​കു​വൈ​ത്ത് ബ​ന്ധം ഉ​റ​പ്പി​ക്കു​ന്ന​തി​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ളും മു​ന്നോ​ട്ടു​വെ​ച്ചു.

കു​വൈ​ത്തി​ലെ സാ​മ്ബ​ത്തി​ക​കാ​ര്യ മ​ന്ത്രി മ​റി​യം അ​ല്‍ അ​ഖീ​ലു​മാ​യും സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ കേ​ന്ദ്ര സ​ഹ​മ​ന്ത്രി ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഡെ​പ്യൂ​ട്ടി മ​ന്ത്രി​മാ​രാ​യ അ​ലി അ​ല്‍ സ​ഇദ്, ത​ലാ​ല്‍ അ​ല്‍ ശ​ത്തി എ​ന്നി​വ​രും കൂ​ടി​ക്കാ​ഴ്ച​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *