വിദേശികൾക്കുള്ള പ്രവേശന വിലക്ക് തുടരാൻ കുവൈത്ത് മന്ത്രിസഭ തീരുമാനം

കുവൈത്ത് സിറ്റി∙ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വിദേശികൾക്കുള്ള പ്രവേശന വിലക്ക് തുടരാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി സർക്കാർ വക്താവ് താരീഖ് അൽ മുസറം അറിയിച്ചു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണു വിലക്ക്  തുടരാന്‍  മന്ത്രിസഭായോഗം ഈ തീരുമാനംഎടുത്തത്.

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള കർഫ്യൂ സമയം വൈകിട്ട് 7 മുതൽ രാവിലെ 5 വരെയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിൽ 8മുതൽ 22വരെയാണ് പുതുക്കിയ സമയം. താമസകേന്ദ്രങ്ങളിൽ വ്യായാമ സവാരിക്കുള്ള സമയം വൈകിട്ട് 7 മുതൽ 10വരെ മാത്രമായിരിക്കും.

കാൽനട മാത്രമേ അനുവദിക്കൂ. സൈക്കിൾ, ബൈക്ക് തുടങ്ങിയവ പാടില്ല. റമസാനിൽ കർഫ്യൂ നാളുകളിൽ റസ്റ്ററൻ‌റുകളിലും കഫെകളിലും ഡെലിവറി സേവനം വൈകിട്ട് 7മുതൽ പുലർച്ചെ 3 വരെ അനുവദിക്കും.

കോ-ഓപ്പറേറ്റീസ് സ്റ്റോറുകളിലും സൂപ്പർമാർക്കറ്റുകളിലും മുൻ‌‌കൂർ റജിസ്റ്റർ ചെയ്യുന്നവർക്ക് വൈകിട്ട് 7മുതൽ രാത്രി 12വരെ ഷോപ്പിങ് സൌകര്യം ലഭ്യമാക്കും.

അതേസമയം കുവൈത്ത് രാജ്യാന്തരവിമാനത്താവളത്തിൽ ഇറങ്ങുന്നതിന് യാത്രക്കാർക്ക് അനുമതി നൽകുന്നത് കോവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നതിനും തോതിൻ‌റെ സ്ഥിരതയും അനുസരിച്ചാകുമെന്ന് വ്യോമയാന ഡയറക്ടറേറ്റിലെ വ്യോമ ഗതാഗത വിഭാഗം ഡയറക്ടർ അബ്ദുല്ല അൽ രജാഹി പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *