ഇ-ഗവേര്‍ണിങ് മേഖലയില്‍ മുന്നേറ്റവുമായി കുവൈത്ത്

കുവൈത്ത് : 2019 വിട പറയുമ്പോൾ ഡിജിറ്റൽവത്കരണം ഏറെ മുന്നോട്ടുകൊണ്ടുപോവാൻ കഴിഞ്ഞതിൻറെ ചാരിതാർഥ്യത്തിലാണ് കുവൈത്ത്.

ഒട്ടു മിക്ക സർക്കാർ സേവനങ്ങളും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുക വഴി ഇ-ഗവേർണിംഗ് മേഖലയിൽ വലിയ മുന്നേറ്റം നടത്തിയ വർഷമാണ് പിന്നിടുന്നത്.

രാജ്യത്തെ സർക്കാർ വകുപ്പുകളിൽ 53 ശതമാനവും ഇടപാടുകാർക്ക് ഓൺലൈൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം ഓഫിസിൽ നേരിട്ട് എത്താതെ ആവശ്യങ്ങൾ പൂർത്തീകരിക്കാനും സമയം ലാഭിക്കാനും ഇടപാടുകാർക്ക് സാധിക്കുന്നു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

മുപ്പതിലേറെ വകുപ്പുകളെ കമ്പ്യൂട്ടർ നെറ്റ്‌വർക് വഴി ബന്ധിപ്പിക്കുന്ന നടപടി പുരോഗമിക്കുകയാണ്. വാണിജ്യ മന്ത്രാലയമാണ് ഇതിന് മുൻകൈ എടുക്കുന്നത്.

കമ്പനികൾ ലൈസൻസിന് അപേക്ഷിക്കുമ്പോൾ വിവിധ വകുപ്പുകളിൽനിന്നുള്ള കാര്യങ്ങൾ പരിശോധിച്ച് വേഗത്തിൽ നടപടിയെടുക്കാനാണിത്.

രാജ്യത്ത് നിക്ഷേപമിറക്കാൻ ആഗ്രഹിക്കുന്നവർ പല ഓഫീഫിസുകളിൽ കയറിയിറങ്ങി ബുദ്ധിമുട്ടരുതെന്ന ചിന്തയിൽ നിന്നാണ് ഈ നീക്കം.

വിവിധ സർക്കാർ വകുപ്പുകളിൽനിന്ന് പൊതുജനങ്ങൾക്ക് ലഭിക്കേണ്ട ഇലക്ട്രോണിക് സർവീസുകൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *