ജനസംഖ്യാ ഘടന നവീകരിക്കുന്നതിന് തംകീനുമായി കുവൈത്ത്

കുവൈത്ത് : തൊഴിലാളികൾക്ക് മെച്ചപ്പെട്ട ജോലി, വിദേശി തൊഴിലാളികളുടെ കാര്യക്ഷമത ഉറപ്പാക്കുംവിധം റിക്രൂട്ടിങ് ഏജൻസികളെ ശക്തിപ്പെടുത്തുക തുടങ്ങിയവ ലക്ഷ്യമിടുന്ന തംകീൻ രേഖ ആസൂത്രണ-വികസന ഉന്നതാധികാര സമിതി ജനറൽ സെക്രട്ടറിയറ്റും മാൻപവർ അതോറിറ്റിയും രാജ്യാന്തര കുടിയേറ്റ സംഘടന, കുവൈത്തിലെ യു‌എൻ വികസന സംഘടന എന്നിവയുമായി ഒപ്പുവച്ചു.

ജനസംഖ്യാ ഘടന നവീകരിക്കുന്നതിന് തംകീൻ കാര്യമായ സഹായമാകുമെന്ന്  കുവൈത്ത് സാമൂഹിക-തൊഴിൽ-സാമ്പത്തികകാര്യമന്ത്രി മറിയം  അൽ അഖീൽ പറഞ്ഞു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

കുവൈത്ത് വികസന പദ്ധതി ചട്ടക്കൂടിൽ ആഗോളതലത്തിൽ രാജ്യത്തിന് ശക്തിപകരുന്നതാകും പദ്ധതി.

വിദേശത്ത് നിന്നുമെത്തുന്ന തൊഴിലാളികൾക്ക് മെച്ചപ്പെട്ട പരിശീലനവും തൊഴിലും ഉറപ്പാക്കാൻ കഴിയും.

അതുവഴി അവിദഗ്ധർ രാജ്യത്ത് എത്തുന്നത് ഇല്ലാതാകും.തൊഴിൽ വിപണിയിലെ അസന്തുലനം ഇല്ലാതാക്കുന്നതിന് സർക്കാർ വിപുലമായ പദ്ധതി ആവിഷ്കരിക്കുമെന്ന് ആസൂത്രണ-വികസന ഉന്നതാധികാര സമിതി സെക്രട്ടറി ജനറൽ ഡോ.ഖാലിദ് അൽ മഹ്‌ദി പറഞ്ഞു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *