തൊഴില്‍ കരാര്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ സൗദി…

റിയാദ്: സൗദിയില്‍ തൊഴില്‍ കരാര്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനിച്ചു. പുതിയതായി ജോലിയില്‍ പ്രവേശിക്കുന്ന മുഴുവന്‍ പേരുടെയും കരാറുകള്‍ ഉടനടി രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമായി. ഒന്നുമുതല്‍ അമ്ബതുവരെ ജീവനക്കാരുള്ള സ്ഥാപനത്തിലെ തൊഴിലാളികളുടെ തൊഴില്‍ കരാറുകള്‍ ഈ വര്‍ഷം മൂന്നാം പാദം മുതല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് തൊഴില്‍ മന്ത്രാലയം.

തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് തൊഴില്‍ കരാര്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഓണ്‍ലൈന്‍ വഴിയാണ് കരാറുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന സ്വദേശികളുടെയും വിദേശികളുടെയും തൊഴില്‍ കരാറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും കരാറുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുതുക്കുന്നതിനും പുതിയ പദ്ധതി തൊഴിലുടമകള്‍ക്ക് അവസരമൊരുക്കും.

ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുക. പുതിയതായി ജോലിയില്‍ പ്രവേശിക്കുന്ന മുഴുവന്‍ പേരുടെയും കരാറുകള്‍ ഉടനടി രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍ പഴയ തൊഴിലാളികളുടെ കരാറുകള്‍ സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണത്തിനനുസരിച്ചു ഘട്ടം ഘട്ടമായാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. തുടക്കത്തില്‍ പത്തു ശതമാനം തൊഴിലാളികളുടെ കരാറുകളാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. എന്നാല്‍ ഈ വര്‍ഷാവസാനത്തിനു മുന്‍പായി മുഴുവന്‍ തൊഴിലാളികളുടെയും തൊഴില്‍ കരാറുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. സൗദിയില്‍ സ്വകാര്യ മേഖലയില്‍ പതിനേഴു ലക്ഷത്തിലേറെ സ്വദേശികളും 85 ലക്ഷത്തോളം വിദേശികളും ജോലിചെയ്യുന്നതായാണ് കണക്ക്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *