സൗദിയില്‍ തൊഴില്‍ വിസയുടെ കാലാവധി നീട്ടി

റിയാദ്: സൗദിയില്‍ തൊഴില്‍ വിസ കാലാവധി രണ്ട് വര്‍ഷമായി നീട്ടി. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നു തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. തൊഴില്‍ മന്ത്രാലയം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന പുതിയ തൊഴില്‍ വിസകളുടെ കാലാവധി രണ്ടു വര്‍ഷമായി നീട്ടി നല്‍കി കൊണ്ട് തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. നേരത്തെ ഇത് ഒരു വര്‍ഷം വരെയായിരുന്നു കാലാവധി. നിലവില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന തൊഴില്‍ വിസകളില്‍ ഒരു വര്‍ഷത്തിനകം തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരിക്കണം. എന്നാല്‍ ഇത് രണ്ട് വര്‍ഷമായി നീട്ടി നല്‍കിയാണ് മന്ത്രാലയം ഉത്തരവിറിക്കിയത്. ഇതിനു പ്രത്യേക ഫീസും നല്‍കേണ്ടതില്ല.

Loading...

സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. അതേ സമയം രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ശക്തമായ പരിശോധന തുടങ്ങി. ഈ മേഘലകളില്‍ 70 ശതമാനം സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് പരിശോധന ശക്തമാക്കിയത്. വിവിധ പ്രവിശ്യകളില്‍ നിരവധി സ്ഥാപനങ്ങള്‍ ഇതിനോടകം അടച്ചുപൂട്ടി. ജിദ്ദയില്‍ മാത്രം ആയിരത്തിലേറെ വാഹന സ്പയര്‍ പാര്‍ട്ട്‌സ് കടകളാണ് അടഞ്ഞു കിടന്നത്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *