മലപ്പുറം ജില്ലാ അസോസിയേഷൻ – കുവൈത്ത്, ലീഗൽ ക്ലാസ്

മലപ്പുറം ജില്ലാ അസോസിയേഷനും,ഇന്ത്യൻ ലോയേഴ്സ് അസോസിയേഷനും, ഷിഫാ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പും ചേർന്ന് മാറുന്ന നിയമങ്ങളും നീറുന്ന പ്രവാസിയും എന്ന വിഷയത്തെ ആസ്പദമാക്കി 26 -04 – 2019 നു വൈകുന്നേരം രണ്ടുമണി മുതൽ അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
പ്രസിഡണ്ട് വാസുദേവൻ മമ്പാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഈ കാലയളവിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു ആരംഭിച്ചു
MAK ലീഗൽ അഡ്വൈസർ അഡ്വ ശ്രീ മുഹമ്മദ് ബഷീർ സ്വാഗതം ആശംസിച്ച ചടങ്ങു ഇന്ത്യൻ ലോയേഴ്സ് ഫോറം പ്രസിഡണ്ട് അഡ്വ ശ്രീ തോമസ് പണിക്കർ ഉദ്ഘടനം ചെയ്തു.
ഇന്ത്യൻ ലോയേഴ്സ് ഫോറം അഡ്വൈസറി ബോർഡ് അംഗം അഡ്വ ശ്രീ രാജേഷ് സാഗർ , സെക്രട്ടറി അഡ്വ ശ്രീ സുരേഷ് പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകൾ നടന്നു.

ചടങ്ങിനെത്തിയവർ നൽകിയ ചോദ്യത്തിനുള്ള വിശദമായ ഉത്തരങ്ങൾ അഡ്വ രാജേഷ് സാഗർ , സുരേഷ് പുളിക്കൽ , മിനി ശിവദാസൻ , റ്റിസ് തോമസ് , ശിവദാസൻ അഡ്വ ജംഷാദ് , അഡ്വ ജസീന എന്നിവർ നൽകി
ജനബാഹുല്യം കൊണ്ട് വ്യത്യസ്തമായ ഈ വൈജ്ഞാനിക സദസ്സ് കുവൈറ്റിലെ എല്ലാ ജില്ലാ അസോസിയേഷൻ പ്രതിനിധികളെയും പങ്കെടുപ്പിക്കാൻ സാധിച്ചു എന്നുള്ളത് എടുത്തു പറയേണ്ടതാണ്.

ട്രഷറർ അഭിലാഷ് കളരിക്കൽ,ഇബ്രാഹിം കുട്ടി , നാസ്സർ വളാഞ്ചേരി ,മുഹമ്മദ് അഷ്‌റഫ്‌ , അഡ്വ ജംഷാദ് കള്ളിയിൽ , സുന്നീർ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി അനീഷ് കരാട്ട് നന്ദി പ്രകാശിപ്പിച്ചു .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *