സൗദി അറേബ്യയിലെ ജിസാന്‍ അല്‍ബിര്‍ക്കിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു

ജിസന്‍ : സൗദി അറേബ്യയിലെ ജിസാന്‍ അല്‍ബിര്‍ക്കിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. മറ്റത്തൂര്‍ കോഡൂര്‍ വലിയാട് സ്വദേശി അഷ്‌റഫ് എന്ന കുഞ്ഞാപ്പു (38) വാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് സാദിഖ് വലിയാട് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ജിദ്ദ-ജിസാന്‍ റൂട്ടിലെ അല്‍ ബിര്‍ക്കില്‍ ഇവര്‍ സഞ്ചരിച്ച ഡൈന നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സ്‌റ്റേഷനറി സാധനങ്ങള്‍ വിതരണം ചെയ്യുന്ന അഷ്‌റഫ് ജിദ്ദയില്‍നിന്ന് സാധനങ്ങള്‍ കയറ്റി മടങ്ങുംവഴിയാണ് അപകടത്തില്‍ പെട്ടത്.

15 വര്‍ഷമായി ജിസാനിലുള്ള അഷ്‌റഫ് സബ്യയിലാണ് താമസം. സമൂഹ്യ സാംസ്‌കാരിക രംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു. കെഎംസിസി വലിയാട് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും വലിയാട് കാരുണ്യ ഗ്രൂപ്പ് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവുമാണ്.

മാതാവ് നഫീസയുടെ മരണ വിവരമറിഞ്ഞ് മൂന്ന് മാസം മുമ്ബാണ് അഷ്‌റഫ് നാട്ടില്‍ പോയി വന്നത്. പിതാവ് അരീക്കന്‍ ആലി (മാട്ടില്‍ ഫര്‍ണിച്ചര്‍ ചട്ടിപറമ്ബ്). ഇരുമ്ബുഴിയിലെ മന്‍സീനയാണ് ഭാര്യ. മക്കള്‍: ആദില്‍ഷാന്‍ മഅദിന്‍ പബ്ലിക്ക് സ്‌കൂള്‍, ആബില്‍ (5). സഹോദരങ്ങള്‍: ബുഷ്‌റ ജാസ്മിന്‍, സീനത്ത്, മാജിദ്, സാജിദ് ഇരുവരും മാട്ടില്‍ ഫര്‍ണിച്ചര്‍ ചട്ടിപറമ്ബ്, ഷംനാ തസ്‌നീം.

പിതൃസഹോദരന്മാരായ സിദ്ദീഖ്, കോയ, പിതൃസഹോദര പുത്രന്മാരായ ആഷിഫ് അജ്മല്‍ എന്നിവര്‍ അപകടം നടന്ന ബിര്‍ക്കിലെത്തി. അല്‍ ബിര്‍ക്ക് ജനറല്‍ ആശുപത്രിയിലുള്ള മൃതദേഹം ബിര്‍ക്കില്‍ തന്നെ മറവ് ചെയ്യുമെന്ന് പിതൃസഹോദരന്‍ സിദ്ദീഖ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *