മലയാളി സൗദിയിലെ താമസസ്ഥലത്തു മരിച്ച നിലയിൽ

റിയാദ് : മലയാളിയെ സൗദിയിലെ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി.

മലപ്പുറം കൊണ്ടോട്ടി കൊളപ്പുറം പാങ്ങാട്ട് സൈഫുദ്ധീൻ ആണ് സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫറുൽ ബാത്തിനിൽ മരിച്ചത്.

15 വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ്. 10 വർഷമായി ഡി.എച്ച്.എൽ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.

വെള്ളിയാഴ്ച സ്വന്തം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.

കൊണ്ടോട്ടി റോഡിൽ ചിറയിക്കാട് ഇദ്ദേഹം പുതുതായി പണികഴിപ്പിച്ച വീട്ടിലേക്ക് താമസം മാറാനായി ഒരുങ്ങുന്നതിനിടെയാണ് മരണം.

മുഹമ്മദ് കുട്ടിയാണ് പിതാവ്. പരേതന് രണ്ടു പെൺമക്കളും ദുബായിൽ ജോലി ചെയ്യുന്ന ഒരു മകനുമാണുള്ളത്.

പ്രവാസി സാംസ്‌കാരിക വേദിയും ഹഫർ മലയാളി കൂട്ടായ്‌മയും ഇദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *