ഇഫ്താര്‍ കഴിഞ്ഞ് മടങ്ങവേ കാറപകടം…മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ദുബായ് ∙ ദുബായിൽ ഇഫ്താർ പരിപാടികളിൽ പങ്കെടുത്ത ശേഷം ഷാർജയിലെ വീട്ടിലേക്കു മടങ്ങിയ മലയാളി വിദ്യാർഥി കാറിടിച്ചു മരിച്ചു. കോട്ടയം ഏറ്റുമാനൂർ തകടിയിൽ നിഹാൽ ഷാഹിൻ (18) ആണു മരിച്ചത്. കഴിഞ്ഞ 23നു ദുബായ് പൊലീസും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന ഇഫ്താർ കിറ്റ് വിതരണത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയ നിഹാലിനെക്കുറിച്ച് അറിവൊന്നും കിട്ടിയിരുന്നില്ല.

തുടർന്ന് രക്ഷിതാക്കൾ മകനെ കാണുന്നില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകി. സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ മോർച്ചറികളിൽ നടത്തിയ അന്വേഷണത്തിലാണ് അൽ നഹ്ദയിൽ നടന്ന അപകടത്തിൽ മരിച്ചതു നിഹാലാണെന്നു തിരിച്ചറിഞ്ഞത്.

ഷാർജയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ഷാഹിൻ തകടിയിലിന്റെയും സലീനയുടെയും മകനാണു നിഹാൽ. 25 വർഷമായി ഷാർജയിൽ സ്ഥിര താമസക്കാരാണു ഇവർ. ദുബായ് സെൻട്രൽ സ്കൂളിൽ നിന്നു 12–ാം ക്ലാസ് പഠനം പൂർത്തിയാക്കി ഉപരിപഠനത്തിനായി കാത്തിരിക്കുകയായിരുന്നു. സഹോദരൻ: നിഹാദ് ഷാഹിൻ. സംസ്കാരം പിന്നീട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *