സൗദിയില്‍ താമസസ്ഥലത്ത് മലയാളി മരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം മലയാളി സൗദിയിൽ മരിച്ചു. പാലക്കാട്‌ ചെർപ്പുളശേരി സ്വദേശി സലിം മാട്ടറ (61)യാണ് ഹൃദയാഘാതത്തെ തുടർന്ന് താമസസ്ഥലത്ത് വെച്ച് മരിച്ചത്.

Loading...

32 വർഷമായി കുടുംബത്തോടൊപ്പം ജിദ്ദയിൽ പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം നിസാൻ സ്പെയർ പാട്സ് മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു.

‘എംഇഎസ്, ‘കൈരളി’ തുടങ്ങിയ സംഘടനകളിൽ സജീവ സാന്നിധ്യമായിരുന്നു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി  ക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

പിതാവ്: മുഹമ്മദ് മാട്ടറ, മാതാവ്: ബീബിമാൾ, ഭാര്യ: ആയിഷാബി, മക്കൾ: നൂറ, ലൈല,  ആമിർ, ജിസ്മ. നഹാസ് (ദുബൈ), ഹിജാസ് (ബഹ്റൈൻ) എന്നിവർ മരുമക്കളാണ്. സഹോദരങ്ങൾ: സൈഫു, സുഹൈൽ,’ റുബീന, ആസ്യ.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *