പ്രവാസം അവസാനിപ്പിച്ച് മടങ്ങവേ ഭാഗ്യം തിരികെ വിളിച്ചൂ…അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 13 കോടി ലഭിച്ച് മലയാളി

അബുദാബി; ആലപ്പുഴ സ്വദേശി ടോജോ മാത്യുവിന് ഭാഗ്യം തേടിവന്നത് യുഎഇയിലെ പ്രവാസം അവസാനിപ്പിച്ചുള്ള മടക്കയാത്രയ്ക്കിടെ എടുത്ത ടിക്കറ്റിന്. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 13 കോടിയിലേറെ രൂപ(ഏഴ് ലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ചെന്ന വിവരം തേടിയെത്തുമ്പോള്‍ ടോജോ ഡല്‍ഹിയില്‍ പ്രിയതമയോടൊപ്പമായിരുന്നു. വര്‍ഷങ്ങളോളം അബുദാബിയില്‍ സിവില്‍ സൂപ്പര്‍വൈസറായ 30കാരന്‍ സമ്മാനം ഏറ്റുവാങ്ങാനായി വീണ്ടും യുഎഇയിലെത്തും.

അബുദാബിയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ ടിറ്റോ മാത്യുവടക്കം 18 പേരുമായി ചേര്‍ന്നാണ് ടോജോ ടിക്കറ്റെടുത്തത്. ഡല്‍ഹിയില്‍ നഴ്‌സായ ഭാര്യ മിനുവിന്റെ അടുത്തേയ്ക്കായിരുന്നു ജൂണ്‍ 24ന് മടക്കയാത്ര. സമ്മാനം ലഭിച്ചെന്ന വാര്‍ത്ത ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് ടോജോ പറഞ്ഞു. ജ്യേഷ്ഠന്‍ ടിറ്റോയ്ക്കാണ് ഭാഗ്യദേവത കടാക്ഷിച്ച വിവരം ആദ്യം ലഭിച്ചത്. അദ്ദേഹം ഉടന്‍ ടോജോയെ അറിയിക്കുകയായിരുന്നു. 075171 ആണ് സമ്മാനം കൊണ്ടുവന്ന ടിക്കറ്റ് നമ്പര്‍. ഇത് എട്ടാം തവണയാണ് ടോജോയും സംഘവും ബിഗ് ടിക്കറ്റ് എടുക്കുന്നത്. കേരളത്തില്‍ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുകയാണ് ടോജോയുടെ ലക്ഷ്യം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *