അന്‍സാറിന് സൗദിയില്‍ നിന്ന് കാണാതായിട്ട് മൂന്ന് മാസം…അനുഭവിക്കുന്നത് കൊടിയ പീഡനങ്ങളോ?; ഒന്നും ചെയ്യാതെ അധികൃതര്‍

ദമ്മാം: ദമ്മാമില്‍ ടാക്‌സി ഡ്രൈവറായി ജോലി നോക്കിയിരുന്ന യുവാവിനെ മൂന്നു മാസമായി കാണാനില്ലെന്ന് പരാതി. മൂവാറ്റുപുഴ, ചെറുവട്ടൂര്‍, കൂട്ടിപ്പീടിക, കോട്ടപ്പള്ളി വീട്ടില്‍ അന്‍സാറിനെയാണ് (29) കാണാതായത്. അന്താരാഷ്ട്ര കണ്ണികളുള്ള ഹവാല സംഘം തട്ടിക്കൊണ്ടുപോയി തടവിലിട്ട് പീഡിപ്പിക്കുകയാണന്ന് നാട്ടിലുള്ള കുടുംബം ആരോപിക്കുന്നു. സൗദിയില്‍ നിന്ന് ബഹ്‌റൈനിലേക്ക് പണം കടത്തുന്ന സംഘത്തിനു വേണ്ടി ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് സൂചന. പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് അന്‍സാറിനെ തട്ടിക്കൊണ്ടു പോകുന്നതിലെത്തിച്ചത്. ഡിസംബര്‍ 12 മുതലാണ് അന്‍സാറിനെ കാണാതായത്. അന്ന്? ബഹ്‌റൈനിലേക്ക് ഓട്ടം പോയ അന്‍സാര്‍ പിന്നെ തിരികെ വന്നിട്ടില്ലെന്ന് കൂടെ താമസിക്കുന്നവര്‍ പറയുന്നു. ദുബൈയിലുള്ള കൊടുവള്ളിക്കാരനായ ഏജന്റാണ് അന്‍സാറിനെ തട്ടിക്കൊണ്ടുപ്പോയതിന് പിന്നിലെന്ന് ബന്ധുക്കള്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് സൗദിയിലുള്ള അന്‍സാറിെന്റ സുഹൃത്തുക്കളേയും ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ രണ്ട് സുഹൃത്തുക്കളേയും ദുബൈയിലേക്ക് വിളിപ്പിച്ചു. ഇവര്‍ ദുബൈയില്‍ അന്‍സാറിനെ കണ്ടിരുന്നു.

അവിടെ നിന്ന് വീട്ടുകാരുമായും, സുഹൃത്തുക്കളുമായും ഇയാള്‍ ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. അഞ്ച് ദിവസത്തിന് ശേഷം മറ്റ് രണ്ട് സുഹൃത്തുക്കള്‍ മടങ്ങിയെത്തിയെങ്കിലും അന്‍സാര്‍ തിരിച്ചെത്തിയിട്ടില്ല. എന്നാല്‍ തങ്ങളുടെ അടുത്ത് നിന്ന് പോയി എന്നും ഇപ്പോള്‍ എവിടെയാണുള്ളതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നുമാണ് ദുബൈയിലുള്ളവര്‍ നല്‍കുന്ന വിശദീകരണം. ഒരു മാസം മുമ്ബ്? അന്‍സാര്‍ ഫോണില്‍ ഭാര്യയെ വിളിച്ചിരുന്നു. താന്‍ കുടുക്കിലാണന്നും ബോധം നശിപ്പിച്ച് മുഴുവന്‍ സമയം കിടത്തിയിരിക്കുകയാണന്നും എങ്ങനെയും രക്ഷപ്പെടുത്തണമെന്നും അപേക്ഷിച്ചിരുന്നു. സെക്കന്റുകള്‍ മാത്രം നീണ്ട വര്‍ത്തമാനം നെറ്റ് കാളില്‍ നിന്നായതിനാല്‍ എവിടെ നിന്നാണെന്ന് തിരിച്ചറിയാനും സാധിച്ചില്ല എന്ന് ബന്ധുക്കള്‍ അറിയിച്ചു. നാട്ടില്‍ കോതമംഗലം പൊലീസ് സ്‌റ്റേഷനിലും ഹൈക്കോടതിയിലും പരാതി നല്‍കിയിട്ടും വിദേശത്ത് വെച്ചായതിനാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല എന്ന നിലപാടിലാണത്രെ അധികൃതര്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *