പുതിയ വിസക്കും വിസ പുതുക്കാനും ഇനി വൈദ്യ പരിശോധന നിർബന്ധം

മസ്‍കത്ത് :  ജനുവരി 17 മുതൽ പ്രവാസികൾക്ക് താമസാനുമതി ലഭിക്കുന്നതിനും പുതുക്കുന്നതിനും വൈദ്യ പരിശോധന നിർബന്ധമായിരിക്കുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം സർക്കുലറിൽ അറിയിച്ചു.

കൊവിഡ് വ്യാപനത്തെ തുടർന്ന് വൈദ്യ, രക്ത പരിശോധനകള്‍ 2020 മാർച്ച് മുതല്‍ താത്കാലികമായി നിർത്തിവച്ചിരുന്നു.

പ്രവാസികൾക്ക് താമസാനുമതി നൽകുന്നതിനോ പുതുക്കുന്നതിനോ മുമ്പ് വൈദ്യ പരിശോധന  ആവശ്യമാണെന്നും, ജനുവരി 17  മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം ഇന്ന് പുറത്തിരിയാക്കിയ  പ്രസ്താവനയിൽ പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *