സെനക വാക്സിന്‍റെ കൂടുതല്‍ ഡോസുകള്‍ ഒമാനില്‍

മസ്‌കത്ത് : ഓക്‌സഫഡ്-ആസ്ട്രാ സെനക വാക്‌സീന്റെ കൂടുതല്‍ ഡോസുകൾ ഒമാനിലെത്തി.

മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ ആരോഗ്യ മന്ത്രാലയം പ്രതിനിധികള്‍ സ്വീകരിച്ചു.

ഒമാനും രാജ്യാന്തര വാക്സീന്‍ ഫെഡറേഷനുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലുള്ള വാക്സീനാണ് സ്വന്തമാക്കിയിരിക്കുന്നതെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇത്തരത്തില്‍ ഒമാനിലെത്തുന്ന ആദ്യ ബാച്ച്  വാക്സീന്‍ ആണിത്.

ഇന്ത്യ നിര്‍മിച്ച  ഓക്സഫഡ്-ആസ്ട്രാസെനക വാക്സീന്‍ നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്നുണ്ട്.

ഫൈസര്‍ വാക്സീനും രാജ്യത്ത് കുത്തിവെപ്പ് നടത്തുന്നുണ്ട്.

139,522 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് വാക്‌സീന്‍ സ്വീകരിച്ചത്മയം, വരും മാസങ്ങളില്‍ ഒമാന്‍ കൂടുതല്‍ കോവിഡ് വാക്‌സീന്‍ സ്വന്തമാക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ സഈദി കഴിഞ്ഞ ദിവസം വ്യക്തമാക്കി.

ആഗസ്റ്റില്‍ രണ്ട് ദശലക്ഷം വാക്‌സീന്‍ ഒമാന്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

റഷ്യന്‍ വാക്സീനായ സ്പുട്‌നിക്-വി സ്വന്തമാക്കുന്നതിനുള്ള നടപടികള്‍ ഒമാന്‍ ആരംഭിച്ചു കഴിഞ്ഞു .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *