മലബാര്‍ പ്രവാസികള്‍ക്ക് ഇപ്പോ സന്തോഷായില്ലേ….കോഴിക്കോട് നിന്ന് ഗള്‍ഫിലേക്ക് ഏത് നേരവും പറക്കാം

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് സെക്ടറുകളിലേക്ക് കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ വരുന്നു. വിവിധ വിമാനകമ്ബനികള്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായാണ് സൂചന. ഈ മാസം 28 മുതല്‍ പ്രാബല്ല്യത്തില്‍ വരുന്ന വേനല്‍കാല ഷെഡ്യൂളിലാണ് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുക.

Loading...

പതിവ് സര്‍വ്വീസുകള്‍ക്ക് പുറമെ ഗള്‍ഫ് സെക്ടറുകളിലേക്കടക്കം കൂടുതല്‍ സര്‍വ്വീസുകള്‍ക്ക് തയ്യാറെടുക്കുകയാണ് കോഴിക്കോട് വിമാനത്താവളം. ഈ മാസം 16 മുതല്‍ റിയാദ്-കോഴിക്കോട് സെക്ടറില്‍ ഫ്‌ളൈനാസ് സര്‍വ്വീസ് ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. ഫ്‌ളൈനാസിന്റെ ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.

ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്ക് കണക്ഷന്‍ സര്‍വ്വീസുകളും ഫ്‌ളൈനാസ് നല്‍കും. കോഴിക്കോട്-ജിദ്ദ സെക്ടറില്‍ എയര്‍ഇന്ത്യയുടെ ജംബോ സര്‍വ്വീസ് അടുത്ത മാസം 27ന് സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളും അണിയറിയില്‍ സജീവമാണെന്നാണ് സൂചനകള്‍. കോഴിക്കോട്-റിയാദ്, കോഴിക്കോട്-ദോഹ എന്നീ സെക്ടറുകള്‍ ലക്ഷ്യം വെച്ച്‌ സപൈസ് ജെറ്റും അണിയറ പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. കുവൈത്തിലേക്ക് സര്‍വ്വീസ് നടത്താനാണ് ഇന്‍ഡിഗോയുടെ നീക്കം. കൊളംബോ സര്‍വ്വീസ് പുനരാരംഭിക്കുവാന്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഒരുങ്ങുന്നതായും സൂചനയുണ്ട്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *