സ്വർണം കള്ളക്കടത്ത് നടത്തിയ കേസിൽ മൂന്നാം പ്രതി ഫൈസൽ ഫരീദിന്റെ കാര്യത്തിൽ ദുരൂഹത

ദുബായ്: നയതന്ത്ര ബാഗേജിൽ കേരളത്തിലേയ്ക്ക് സ്വർണം കള്ളക്കടത്ത് നടത്തിയ കേസിൽ മൂന്നാം പ്രതി ഫൈസൽ ഫരീദിൻറെ കാര്യത്തിൽ ദുരൂഹതയേറി.

ഇന്നലെ പേരും ചിത്രവും പുറത്തുവന്നതോടെ അത് താനല്ലെന്നായിരുന്നു ദുബായിൽ താമസിക്കുന്ന ഫൈസൽ ഫരീദ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

എന്നാൽ, സ്വർണം കടത്തിയ രേഖകളിൽ കാണുന്ന ഫോൺ നമ്പരും വിലാസവും ഇതേ വ്യക്തിയുടേത് തന്നെയാണെന്നത് സംശയമുന ഇയാളിലേയ്ക്ക് .

ഫൈസൽ ഫരീദ്, പി.ഒ.ബോക്സ് 31456, വില്ല നമ്പർ 5, അൽ റാഷിദിയ്യ, ദുബായ് എന്നതാണ് രേഖകളിലെ വിലാസം.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

തന്റെ വിലാസം ഇതിൽ വന്ന കാര്യത്തിൽ ഫൈസൽ ഫരീദ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

കേസിൽ ബന്ധമില്ലെന്നും സ്വപ്നാ സുരേഷ് അടക്കം പ്രതികളെ അറിയില്ല എന്നുമായിരുന്നു ഫൈസൽ ഫരീദിന്‍റെ പ്രതികരണം.

യുഎഇ കോൺസുലേറ്റിലേക്ക് ഒരു സാധനവും അയച്ചിട്ടില്ല. സ്വപ്നയെയോ സന്ദീപിനെയോ അറിയില്ല.

ഒരു ഏജൻസിയും ചോദ്യം ചെയ്തിട്ടുമില്ല. തന്റെ ചിത്രം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫൈസല്‍  പറഞ്ഞു

പുറത്തുനിന്നൊരാൾ നയതന്ത്ര ബാഗേജിൽ എങ്ങനെ സാധനങ്ങൾ അയച്ചു എന്നതും ചോദ്യമായി തുടരുകയാണ്

എന്നാല്‍, എൻഐഎയുടെ എഫ്ഐആറിൽ പേര്, ഫാസിൽ ഫരീദ് എന്നാണെന്നതും ആശയക്കുഴപ്പമുണ്ടാക്കുന്നു.

കേസിൽ അന്വേഷണം പുരോഗമിക്കുമ്പോഴും ഈ വിലാസത്തിൽ ദുബായിൽ താമസിക്കുന്ന തൃശൂർ കൈപ്പമംഗലംകാരനായ ഫൈസൽ ദുബായിൽ തന്റെ ജോലികളുമായി മുന്നോട്ടുപോകുകയാണ്.

ഖിസൈസിൽ ആഡ‍ംബര ജിംനേഷ്യവും വിലകൂടിയ കാറുകളുടെ വർക് ഷോപ്പും ഇയാൾ നടത്തിവരുന്നു.

കെട്ടിട വാടക നൽകാത്തതിനാൽ കഴിഞ്ഞ മൂന്നാഴ്ചയായി വർക് ഷോപ്പ് തുറക്കാറില്ലെന്നായിരുന്നു ഇവിടുത്തെ ജീവനക്കാർ പറഞ്ഞത്.

എന്നാല്‍, സുഹൃത്തിന്റെ ഫോണിൽ വിളിച്ച്  ഫൈസലിൻറെ മൊഴി രേഖപ്പെടുത്തിയെന്ന് കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *