കോവിഡ് വാക്സീൻ ലഭ്യമാക്കാൻ രാജ്യാന്തര ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി ചര്‍ച്ചകള്‍ 

ദോഹ : കോവിഡ് പ്രതിരോധ മരുന്ന് വിപണിയിൽ എത്തിയാലുടൻ സ്വന്തമാക്കാൻ രാജ്യാന്തര ഫാർമസ്യൂട്ടിക്കൽ കമ്പനികളും ഖത്തറുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് അധികൃതർ.

പകർച്ചവ്യാധി പ്രതിരോധ വിഭാഗം മേധാവിയും കോവിഡ്-19 ദേശീയ ആരോഗ്യ കർമ പദ്ധതി ഗ്രൂപ്പ് ചെയർമാനുമായ ഡോ.അബ്ദുൽ ലത്തീഫ് അൽ ഖാൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേസമയം സാർസ് കൊറോണ വൈറസിന് എതിരെയുള്ള കാൻഡിഡേറ്റ് വാക്സീൻ രാജ്യത്ത് വിതരണം ചെയ്യുന്നതിനായി ഫൈസർ, ബയോടെക് എന്നീ കമ്പനികളുമായി പൊതുജനാരോഗ്യ മന്ത്രാലയം കരാർ ഒപ്പുവച്ചു കഴിഞ്ഞതായും ഡോ.അൽ ഖാൽ വ്യക്തമാക്കി.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

പ്രതിരോധ മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കി റഗുലേറ്ററി അധികൃതരുടെ അനുമതികളും ലഭിച്ച ശേഷമേ വിതരണം ചെയ്യുകയുള്ളു.

ഈ വർഷം അവസാനം മുതൽ അടുത്ത വർഷം വരെയാകും വിതരണം.

കോവിഡ് പ്രതിരോധ മരുന്ന് ലഭിക്കുന്നതു വരെ പൊതുജനങ്ങൾ മുൻകരുതൽ പാലിച്ച് ജാഗ്രതയോടെ കഴിയണം.

കോവിഡിനെതിരെ രാജ്യത്ത് നടപ്പാക്കിയ കർമ പദ്ധതി ഫലപ്രദമായതോടെ വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *