ഈ ലഗ്ഗേജുകളുമായ് ഇനി ബഹറൈനില്‍ പോകണ്ട…. കാത്തിരിക്കുന്നത് മുട്ടന്‍ പണി

മനാമ: ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ പുതിയ ബാഗേജ് നയം നിലവില്‍ വന്നു. ബാഗേജ് ഹാന്‍ഡ്ലിങ് സിസ്റ്റത്തിലെ തടസ്സങ്ങള്‍ ബാഗേജ് ഇല്ലാതാക്കുന്നതിനും കാലതാമസം ഒഴിവാക്കി യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഉറപ്പുവരുത്തുന്നതിനുമായിട്ടാണ് പുതിയ ബാഗേജ് നയം നടപ്പില്‍ വരുത്തിയത്.

ഇത് പ്രകാരം വൃത്താകൃതിയിലുള്ളതും ക്രമരഹിത ആകൃതിയിലുള്ളതുമായ ബാഗുകളോ കയറോ ചരടോ ഉപയോഗിച്ച് കെട്ടിയിരിക്കുന്ന ക്രമരഹിതമായ ബാഗുകളോ അയഞ്ഞ സ്ട്രാപ്പുകളുള്ള ബാഗുകളോ പുതപ്പില്‍ പൊതിഞ്ഞ ബാഗുകള്‍ എന്നിവയിലൊന്നും  ഇനി മുതല്‍ വിമാനത്താവളത്തില്‍ അനുവദിക്കുകയില്ല.

എന്നാല്‍ ബേബി സ്ട്രോളറുകളോ , ഗോള്ഫ് ബാഗുകള് എന്നിവയ്ക്ക് ഒന്നും നിരോധനമില്ല. പലപ്പോഴും കയറോ ചരടോ ഉപയോഗിച്ച് കെട്ടിയ ആകൃതിയിലുള്ള ബാഗുകള്‍ കണ്ടു മുട്ടുന്നതും പ്രവര്‍ത്തനം നിലയ്ക്കാന്‍ താമസത്തിനും കാരണമാകുന്നുണ്ട്.

മണിക്കൂറില്‍ 4 ,800 ലഗേജ് കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള 8.6 കിലോമീറ്റര്‍ വരുന്ന കണ്‍വെയര്‍ ബെല്‍റ്റ് ആണ് പുതിയ ബാഗേജ് ഹാന്‍ഡ്ലിങ് സിസ്റ്റത്തിന്റെ പ്രത്യേകത.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *