റേഡിയോയിലേയ്ക്ക് വിളിച്ച് ദുരിതം വയോധികന് ജോലിയും വീടും

അജ്മാൻ റേഡിയോയിലേയ്ക്ക് വിളിച്ച് പരാതിപ്പെട്ട അൽ മസ്റൂഇയെന്ന സ്വദേശി വയോധികന് ജോലിയും വീടും. സാമൂഹിക വികസന മന്ത്രാലയത്തിൽ സാമൂഹിക ഗവേഷകൻ എന്ന തസ്തികയിലാണ് നിയമനം. ഇതിന് ഉത്തരവിട്ട യുഎഇ വൈസ് പ്രസി‍ഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് അദ്ദേഹം ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തി.

അവശ്യ സാധനങ്ങളുടെ വില വര്‍ധനവിനെ കുറിച്ചാണ് അലി  റഷീദ് അല്‍ മസ്‌റൂഈ എന്ന വയോധികൻ പരാതിപ്പെട്ടത്. തനിക്ക് താമസിക്കാൻ നല്ലൊരു വീടും ജീവിക്കാൻ വരുമാനവുമില്ലാത്തതും അദ്ദേഹം തുറന്നു പറഞ്ഞു. ഇതേക്കുറിച്ച് അറിഞ്ഞ ഷെയ്ഖ് മുഹമ്മദ് അദ്ദേഹത്തിന് ആവശ്യമായ എല്ലാ സഹായവും ചെയ്തു കൊടുക്കാന്‍ അഞ്ചു ദിവസം മുമ്പ് ഉത്തരവിട്ടതിനു പിന്നാലെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ ക്ഷണിക്കുകയായിരുന്നു. ഇന്നു രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മസ്റൂഇ പങ്കെടുത്തു. കുറഞ്ഞ വരുമാനക്കാർക്ക് അടുത്ത മൂന്ന് വർഷത്തേയ്ക്ക് 11 ബില്യൻ ദിർഹം(1100 കോടി രൂപ) വകയിരുത്താനും ഇന്ന് രാവിലെ ചേർ‌ന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

ദിവസങ്ങള്‍ക്കു മുമ്പ്, റേഡിയോയിലെ ‘അല്‍ റാബിയ വല്‍ നാസ്’ എന്ന ലൈവ് പരിപാടിയിലേയ്ക്ക് വിളിച്ചാണ് അലി റഷീദ് അല്‍ മസ്‌റൂഈ ഉയര്‍ന്ന ജീവിതച്ചെലവിനെക്കുറിച്ച് പരാതിപ്പെട്ടത്. പ്രതിമാസം 13,000 ദിര്‍ഹം നല്‍കി ജീവിക്കാന്‍ തനിക്ക് സാധിക്കുന്നില്ലെന്നായിരുന്ന മസ്‌റൂഈയുടെ പരാതി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *