കേരളത്തിലേക്കടക്കമുള്ള 304 സര്‍വീസുകള്‍ റദ്ദാക്കി ഒമാന്‍ എയര്‍

മസ്‌കറ്റ്: കോഴിക്കോട് ഉള്‍പ്പെടെയുള്ള സെക്ടറുകളിലേക്ക് വീണ്ടും സര്‍വീസുകള്‍ റദ്ദാക്കി ഒമാന്‍ എയര്‍. ഒക്ടോബര്‍ ഒന്ന് വരെയുള്ള ദിവസങ്ങളിലെ വിവിധ സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. കോഴിക്കോട്, മുംബൈ, സലാല, ബെംഗളൂരു, ദുബായ്, ബഹ്‌റൈന്‍, ഹൈദരാബാദ്, ദോഹ, അമ്മാന്‍, കറാച്ചി എന്നീ സെക്ടറുകളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.

നേരത്തേ മാര്‍ച്ച്‌ 14 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ വിവിധ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ബോയിങ് 737 മാക്സ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിനെത്തുടര്‍ന്നാണ് വിവിധ സര്‍വീസുകള്‍ റദ്ദാക്കിയത്. സര്‍വീസുകള്‍ റദ്ദാക്കിയ റൂട്ടുകളിലേക്ക് നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 96824531111 എന്ന കോള്‍ സെന്റര്‍ നമ്ബറില്‍ ബന്ധപ്പെടാവുന്നതാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *