ഒമാനില്‍ ഓഗസ്റ്റിലെ ഇന്ധന വിലയിങ്ങനെ

മസ്‌ക്കറ്റ് : ഒമാനില്‍ ഓഗസ്റ്റ് മാസം ഇന്ധന വില വര്‍ദ്ധിച്ചു. എം91, എം95 പെട്രോളിനും ഡീസലിനും നിരക്ക് വര്‍ധനവുണ്ടായി. പുതുക്കിയ നിരക്കുകള്‍ വ്യാഴാഴ്ച അര്‍ധ രാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. അഞ്ച് ബൈസയാണ് വര്‍ദ്ധിപ്പിച്ചത്. ഇത്പ്രകാരം എം 91 പെട്രോള്‍ വില 205 ബൈസയില്‍ നിന്ന് 210 ബൈസയായും, എം 95 പെട്രോള്‍ 215 ബൈസയില്‍ നിന്ന് 220 ബൈസയായും, ഡീസല്‍ നിരക്ക് 245 ബൈസയില്‍ നിന്ന് 250 ബൈസയായും ഉയര്‍ന്നു.

Loading...

അതേസമയം ഖത്തറിലും ഓഗസ്റ്റ് മാസം പെട്രോള്‍, ഡീസല്‍ വില 5 മുതല്‍ 15 ദിര്‍ഹം വരെ വര്‍ദ്ധിപ്പിച്ചു. പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. ഇത് പ്രകാരം പ്രീമിയം ഗ്രേഡ് പെട്രോളിന് ലീറ്ററിന് 1.80 റിയാലാണ് പുതിയ വില. 10 ദിര്‍ഹമാണ് വര്‍ദ്ധിച്ചത്. സൂപ്പര്‍ ഗ്രേഡ് പെട്രോളിന് 1.90 റിയാലാണ് പുതുക്കിയ നിരക്ക്. ജൂലൈയിലിത് 1.75 റിയാല്‍ ആയിരുന്നു. ഡീസലിന് 1.90 റിയാലാണ് പുതിയ നിരക്ക്. 5 ദിര്‍ഹമാണ് വര്‍ദ്ധിച്ചത്.

ജൂലൈയില്‍ പെട്രോള്‍ വിലയില്‍ 25 ദിര്‍ഹം വരെ കുറവ് വരുത്തിയിരുന്നപ്പോള്‍ മേയില്‍ 15 ദിര്‍ഹത്തോളം വില വര്‍ധിപ്പിച്ചിരുന്നു. ജൂണില്‍ മേയിലെ വില തന്നെയായിരുന്നു ഈടാക്കിയിരുന്നത്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *