2.2 ദശലക്ഷം ഡോസ്​ കോവിഡ്​ വാക്​സിൻ ലഭ്യമാക്കാൻ ഒരുങ്ങി ഒമാന്‍ 

മസ്​കത്ത് ​: വിവിധ കമ്പനികളിൽ നിന്നായി 2.2 ദശലക്ഷം ഡോസ്​ കോവിഡ്​ വാക്​സിൻ ലഭ്യമാക്കാൻ ഒമാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന്​ ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്​ അൽ സഈദി.

അമേരിക്കൻ കമ്പനിയായ ഫൈസർ വികസി​പ്പിച്ചെടുത്ത വാക്സിന്റെ  3.70 ലക്ഷം ഡോസ്​ ഒമാൻ നേരിട്ട്​ ബുക്ക്​ ചെയ്​തിട്ടുണ്ടെന്ന്​ ആരോഗ്യ മന്ത്രി പ്രാദേശിക ദിനപത്രത്തിന്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇതിൽ ഇരുപതിനായിരം ഡോസ്​ ഡിസംബറിൽ തന്നെ ലഭ്യമാകും. ബാക്കി അടുത്ത വർഷം ആദ്യത്തിലും ലഭിക്കും. ഡിസംബറിൽ ലഭിക്കുന്ന വാക്​സിന്റെ  ഒറ്റ ഡോസിന്​ 30 ഡോളർ (11.55 റിയാൽ) ആയിരിക്കും വില.

അടുത്ത വർഷം ലഭിക്കുന്ന വാക്​സിന്റെ വില 24 ഡോളർ (9.24 ഡോളർ) ആയും നിജപ്പെടുത്തിയിട്ടുണ്ട്​.

ഒരാൾക്ക്​ രണ്ട്​ ഡോസ്​ വാക്​സിൻ ആയിരിക്കും ആവശ്യമായി വരുകയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ഗ്ലോബൽ അലയൻസ്​ ഫോർ വാക്​സിൻ ആൻറ്​ ഇമ്മ്യൂണൈസേഷനിൽ (ജി.എ.വി.​െഎ) ഒരു ദശലക്ഷം ഡോസ്​ ബുക്ക്​ ചെയ്​തിട്ടുണ്ട്​.

ഒമാന്​ ആവശ്യമുള്ളതിന്റെ  20 ശതമാനമാണ്​ ഇത്​. വാക്​സിന്റെ  കാര്യക്ഷമതയും സുരക്ഷയുമടക്കം ഉറപ്പുവരുത്തിയ ശേഷമായിരിക്കും ഇത്​ വിതരണം ചെയ്യുക.

വാക്​സിൻ വികസിപ്പിച്ചെടുക്കുന്ന മറ്റൊരു കമ്പനിയായ ആസ്​ട്രസെനക്കയുടെ വാക്​സിൻ 8.50 ലക്ഷം ഡോസ്​ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്​.

ഈ വാക്​സിന്​ ഇനിയും അംഗീകാരം ലഭിക്കേണ്ടതുണ്ട്​. ഒറ്റ ഡോസിന്​ 5.5 ഡോളർ (2.12 റിയാൽ) ആണ്​ വിലയായി നിജപ്പെടുത്തിയിട്ടുള്ളത്​.

റഷ്യൻ കോവിഡ്​ വാക്​സിനായ സ്​പുട്​നിക്ക്​ ഫൈവ്​ നിർമിക്കുന്ന ഇന്ത്യൻ കമ്പനിയുമായും കൂടിയാലോചനകൾ നടന്നുവരുന്നുണ്ട്​. ഏതാനും ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ വ്യക്​തതയുണ്ടാകും.

15 ഡോളർ (5.77 റിയാൽ) ആണ്​ ഒറ്റ ഡോസിന്റെ നിരക്ക്​. ചൈനീസ്​ കമ്പനിയുമായും ചർച്ചകൾ നടക്കുന്നുണ്ട്​. ഇവരുടെ വാക്​സിന്‍റെ അന്തിമ ഫലം ഔദ്യോഗികമായി ലഭ്യമായിട്ടില്ല.

രണ്ട്​ ഡോസിന്​ 145 ഡോളർ(55.82 റിയാൽ) എന്ന വിലയാണ്​ ഇൗ വാക്​സിന്​. മറ്റ്​ വാക്​സിനുകളുടെ വില കണക്കിലെടുത്ത്​ ഇതിൽ കുറവ്​ വരുത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ബുധനാഴ്​ച ഒരു മരണം പോലും റിപ്പോർട്ട്​ ചെയ്യാതിരുന്നത്​ ആശ്വാസ്യകരമായ കാര്യമാണെന്ന്​ ആരോഗ്യ മന്ത്രി പറഞ്ഞു. എട്ടുമാസങ്ങൾക്ക്​ ശേഷമാണ്​ ഒരു മരണം പോലുമില്ലാത്ത ദിനം ഉണ്ടാകുന്നത്​.

ഇതോടൊപ്പം പുതിയ രോഗബാധിതരുടെ എണ്ണത്തിൽ റെക്കോർഡ്​ കുറവും ഉണ്ടായിട്ടുണ്ട്​. ഇത്​ എല്ലാവരുടെയും വിജയമാണ്​. ആരോഗ്യമന്ത്രാലയത്തിന്റെ  പരിശ്രമങ്ങൾക്ക്​ ഒപ്പം ജനങ്ങളുടെ അവബോധവും മുൻകരുതൽ നടപടികൾ പാലിക്കുന്നതിലെ പ്രതിബദ്ധതയുമാണ്​ ഈ നേട്ടത്തിന്​ കാരണം.

മുൻകരുതൽ നടപടികൾ പാലിക്കുകയാണ്​ കോവിഡിനെ ചെറുക്കാനുള്ള ഏറ്റവും നല്ല മാർഗം. അതിനാൽ മുൻകരുതൽ നടപടികളോട്​ ജനങ്ങൾ കൂടുതൽ പ്രതിബദ്ധത കാണിക്കണം.

ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം ഭദ്രമായ നിലയിലാണെന്നും മന്ത്രി പറഞ്ഞു.

കോവിഡ്​ വാക്​സിൻ മറ്റ്​ രാജ്യങ്ങളെ പോ​െല മുൻഗണനാ അടിസ്ഥാനത്തിലാകും നൽകുക.

ആദ്യ ഘട്ടത്തിൽ മെഡിക്കൽ പ്രൊഫഷനലുകൾ, എയർപോർട്ട്​ ജീവനക്കാർ തുടങ്ങി വലിയ ജനക്കൂട്ടവുമായി ഇടപെടുന്നവർ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവർക്കാകും വാക്​സിൻ നൽകുക.

വാക്​സിൻ സ്വീകരിക്കുകയെന്നത്​ നിർബന്ധമല്ലെന്നും ഇത്​ സംബന്ധിച്ച്​ ഒരു നിയമവും നിലവില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *