25 രാജ്യങ്ങളിലെ സഞ്ചാരികള്‍ക്ക് സ്‌പോണ്‍സര്‍മാരില്ലാതെ വിസ അനുവദിച്ച് ഒമാന്‍ ; ഇവയാണ് ആ രാജ്യങ്ങള്‍

മസ്‌കത്ത് : സ്‌പോണ്‍സര്‍മാരില്ലാതെ ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ ഒരുങ്ങി ഒമാന്‍. 25 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ് പുതിയ ഉത്തരവ് പ്രകാരം വിസ അനുവദിക്കുന്നത്. ഇന്ത്യ, റഷ്യ, ചൈന എന്നീ രാഷ്ട്രങ്ങളിലെ പൗരന്‍മാര്‍ക്കും ഈ സൗകര്യം കഴിഞ്ഞ മാസം മുതല്‍ ഏര്‍പ്പെടുത്തിയിരുന്നു. അമേരിക്ക, കാനഡ, ആസ്‌ത്രേലിയ, യുകെ എന്നിവിടങ്ങളിലോ ഷെന്‍ഗെന്‍ രാഷ്ട്രങ്ങളിലോ വിസയുള്ളവര്‍ക്കാണ് വിസ അനുവദിക്കുക.

Loading...

അര്‍മേനിയ, അസര്‍ബൈജാന്‍, അല്‍ബേനിയ, ഉസ്ബകിസ്ഥാന്‍, ഇറാന്‍, പനാമ, ഭൂട്ടാന്‍, ബോസ്‌നിയ, പെറു, ബെലാറസ്, തുര്‍ക്ക്‌മെനിസ്ഥാന്‍, മാലിദ്വീപ്, ജോര്‍ജിയ, ഹോണ്ടുറാസ്, സല്‍വഡോര്‍, താജികിസ്ഥാന്‍, ഗ്വോട്ടിമല, വിയറ്റ്‌നാം, കിര്‍ഗിസ്ഥാന്‍, ക്യൂബ, കോസ്റ്ററിക, ലാഓസ്, മെക്‌സികൊ, നികാരഗ്വ എന്നീ രാഷ്ടങ്ങളിലെ പൗരന്‍മാര്‍ക്കാണ് ഇ ടൂറിസ്റ്റ് വിസ ലഭിക്കുക.

20 ഒമാന്‍ റിയാലാണ് ഒരു മാസത്തെ വിസയ്ക്കുള്ള നിരക്ക്. ആറ് മാസമെങ്കിലും പാസ്‌പോര്‍ട്ട് കാലാവധിയുണ്ടാകണം. മടക്ക ടിക്കറ്റ്, ഒമാനിലെ ഹോട്ടല്‍ ബുക്കിംഗ് വിവരങ്ങള്‍ ഉള്‍പ്പടെ സമര്‍പ്പിക്കണം. മേല്‍പറയപ്പെട്ട രാഷ്ട്രങ്ങളുടെ വിസയിലുള്ളവരുടെ ഭാര്യക്കും കുട്ടികള്‍ക്കും ഓണ്‍ അറൈവല്‍ വിസ ലഭിക്കും.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *