സൗദി അറേബ്യയില്‍ പാചകവാതകം ചോര്‍ന്നു സ്‍ഫോടനം ;ഒരാള്‍ മരിച്ചു ,ആറ് പേര്‍ക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയില്‍  റസ്റ്റോറന്റില്‍ പാചക വാതകം ചോര്‍ന്നുണ്ടായ സ്‍ഫോടനത്തില്‍ ഒരാള്‍ മരിച്ചു.

ആറ് പേര്‍ക്ക് പരിക്കേറ്റു. റിയാദിലെ അല്‍മുന്‍സിയ ഡിസ്‍ട്രിക്ടിലായിരുന്നു സംഭവം.

സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

സ്‍ഫോടനത്തില്‍ റസ്റ്റോറന്റ് ഏറെക്കുറെ പൂര്‍ണമായി തകര്‍ന്നു.

സമീപത്തെ ഏതാനും വ്യാപാര സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. പരിക്കേറ്റവരുടെ നില തൃപ്‍തികരമാണെന്നാണ് മെഡിക്കല്‍  റിപ്പോര്‍ട്ടുകള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *