യുഎഇയില്‍ നിന്ന് രണ്ടായിരത്തോളം പാകിസ്ഥാന്‍ പൗരന്മാര്‍ അടുത്തയാഴ്ചയോടെ മടങ്ങും

അബുദാബി: യുഎഇയില്‍ കുടുങ്ങിയ രണ്ടായിരത്തിലധികം പാകിസ്ഥാന്‍ പൗരന്മാരെ അടുത്തയാഴ്ചയോടെ നാട്ടിലെത്തിക്കും.

പാകിസ്ഥാന്റെ ദേശീയ വിമാന കമ്പനിയായ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സാണ് (പി.ഐ.എ) ഇതിനായുള്ള പ്രത്യേക സര്‍വീസുകള്‍ നടത്തുന്നത്.

നിലവില്‍ പാകിസ്ഥാനിലെ രണ്ട് നഗരങ്ങളിലേക്കുള്ള നാല് സര്‍വീസുകള്‍ക്കാണ് അനുമതി ലഭിച്ചതെന്ന് പി.ഐ.എയുടെ ദുബായ് റീജ്യണല്‍ മാനേജര്‍ ഷാഹിദ് മുഗല്‍ അറിയിച്ചു.

ഏപ്രില്‍ ഇരുപതിന് രണ്ട് പ്രത്യേക വിമാനങ്ങള്‍ ലാഹോറിലേക്കും രണ്ട് വിമാനങ്ങള്‍ കറാച്ചിയിലേക്കും പാക് പൗരന്മാരെ കൊണ്ടുപോകും.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഈ ആഴ്ചയിലെ മറ്റ് വിമാന സര്‍വീസുകളുടെ സമയക്രമം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഉന്നതതല അനുമതി ലഭിച്ചശേഷം വിവരങ്ങള്‍ പുറത്തുവിടുമെന്നുമാണ് പിഐഎ അറിയിച്ചിരിക്കുന്നത്.

നാട്ടിലെത്തിക്കുന്നവരെ ക്വാറന്റൈന്‍ ചെയ്യാനുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ പൂര്‍ത്തിയാകുന്നതിനനുസരിച്ചായിരിക്കും ഇത്.

ദുബായില്‍ നിന്ന് ഇസ്ലാമാബാദ്, കറാച്ചി, ലാഹോര്‍, ഫൈസലാബാദ്, മുള്‍ട്ടാന്‍ എന്നിവിടങ്ങളിലേക്ക് എട്ട് സര്‍വീസുകളെങ്കിലും നടത്തേണ്ടിവരുമെന്നാണ് പി.ഐ.എ പ്രതീക്ഷിക്കുന്നത്.

അടുത്ത ഘട്ടത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ക്ക് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നായും വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *