38 വര്‍ഷത്തെ പ്രവാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി നിര്യതനായി

ദുബയ്: പയ്യന്നൂര്‍ സ്വദേശിയും ദുബയിലെ കാനൂ ഗ്രൂപ്പിന്റെ ഷിപ്പിംഗ് കമ്ബനിയിലെ ജീവനക്കാരനുമായ കളപ്പില്‍ വീട്ടില്‍ രാമകൃഷ്ണന്‍ (58) ദുബയില്‍ നിര്യതനായി. 38 വര്‍ഷമായി കാനൂ ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന അദ്ദേഹം പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ സ്ഥിര താമസത്തിന് തയ്യാറെടുക്കുമ്ബോഴാണ് മരണം സംഭവിച്ചത്. മൂത്ത മകനും ബംഗ്ലൂരുവിലെ ഐബിഎം ജീവനക്കാരനുമായ ജിബിന്റെ വിവാഹത്തില്‍ പങ്കെടുത്ത് ഒരാഴ്ച മുമ്ബാണ് ദുബയില്‍ തിരിച്ചെത്തിയത്. ഭാര്യ ജയശ്രിയുമൊത്ത് ദുബയിലായിരുന്നു താമസം. രണ്ടാമത്തെ മകന്‍ മിഥുന്‍ ഇന്‍ഡോര്‍ ഐഐഎം വിദ്യാര്‍ത്ഥിയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി വെള്ളിയാഴ്ച പയ്യന്നൂരില്‍ സംസ്‌ക്കരിക്കും.

Loading...
Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *