യുഎഇ വിദേശകാര്യമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി

ദില്ലി: യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സയദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര – നിക്ഷേപ സാധ്യതകളും പ്രതിരോധരംഗത്തെ സഹകരണവും ചര്‍ച്ച ചെയ്തു.

Loading...

ഭീകരവാദപ്രവര്‍ത്തനങ്ങളെ ചെറുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി യുഎഇ വിദേശകാര്യമന്ത്രി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കഴിഞ്ഞ ഞായറാഴ്ച്ച ഇന്ത്യയിലെത്തിയ യുഎഇ വിദേശകാര്യമന്ത്രി വൈകിട്ടോടെ മടങ്ങി.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *