റിയാദ് : റമദാനില്‍ ഉംറ തീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ഹജ്ജ്, ഉംറ സഹമന്ത്രി അബ്ദുൽ ഫത്താഹ് മുശാത് അറിയിച്ചു .
തീർഥാടകരുടെ യാത്രക്ക് എഴുനൂറോളം ബസ്സുകളാണ് ഒരുക്കിയിട്ടുള്ളത് .
ഒരോ യാത്രയ്ക്കും ശേഷം ബസുകൾ അണുമുക്തമാക്കുക, സാമൂഹിക അകലം പാലിച്ചുള്ള ഇരുത്തം തുടങ്ങിയവക്ക് വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഉംറ സീസണിലേക്ക് വേണ്ട അടിസ്ഥാന ആരോഗ്യ നിബന്ധനകൾ നിശ്ചയിച്ചിട്ടുണ്ട്.
മക്ക ഹറമിലെ മുഴുവൻ ജീവനക്കാർക്കും കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ട്.