ഖത്തർ എയർവേയ്സിന്റെ ഷാർജയിലേക്കുള്ള പ്രതിദിന സർവീസുകൾ പുനരാരംഭിക്കുന്നു

ദോഹ: ഖത്തര്‍ എയര്‍വേയ്‌സിന്റെ ദോഹയില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ ജൂലൈ ഒന്നുമുതല്‍ പുനരാരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.

ബോയിങ് 787 ഡ്രീംലൈനര്‍ വിമാനമാണ് സര്‍വീസിനായി ഉപയോഗിക്കുക.

ജൂലൈ ഒന്നിന് ഉച്ചയ്ക്ക് 2.35നാണ് ദോഹയില്‍ നിന്ന് വിമാനം പുറപ്പെടുക.

ഷാര്‍ജയില്‍ വൈകിട്ട് 4.45ന് എത്തുന്ന വിമാനം അവിടെ നിന്നും വൈകിട്ട് 5.55ന് തിരിച്ചു ദോഹയിലേക്ക് പുറപ്പെടും. ഖത്തര്‍ സമയം 6.05ന് വിമാനം ദോഹയിലെത്തും.

അടുത്തമാസം അവസാനത്തോടെ 140 നഗരങ്ങളിലേക്ക് ആഴ്ചയില്‍ 1,200 സര്‍വീസുകള്‍ നടത്തുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *