ഖത്തറിന്‍മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം മറികടന്നെന്നു സാമ്പത്തിക വിദഗ്ധര്‍

ദോഹ: സൗദിസഖ്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ  ഉപരോധത്തെ ഖത്തര്‍ മറികടന്നെന്ന് സാമ്പത്തികവിദഗ്ധരുടെ വിലയിരുത്തല്‍.  സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധമാണ് ഇത്രയും കാലം  ഉപരോധമെന്ന പേരില്‍ നടന്നതെന്ന്  സാമ്പത്തികവിദഗ്ധനായ ഡോ. ഖാലിദ് റാഷിദ് അല്‍ ഖേതര്‍ പറഞ്ഞു.
ഖത്തര്‍ റിയാലിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം അയല്‍രാജ്യങ്ങളില്‍ നിന്നുണ്ടായിട്ടുണ്ടെന്നും അല്‍ ഖേതര്‍ വെളിപ്പെടുത്തി. ദോഹ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഗ്രാജ്വേറ്റ് സ്റ്റഡീസില്‍ നടന്ന സിമ്പോസിയത്തില്‍ സംസാരിക്കവേയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത് .
രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ വളരെയധികം  ദൃഡമായതിനാലാണ് റിയാലിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം പരാജയപ്പെട്ടത്. വിദേശവിപണിയിലും ഖത്തര്‍ റിയാലിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം വിജയം കണ്ടില്ല. വിദേശവിപണിയില്‍ ഖത്തര്‍ റിയാലിന്റെ വിതരണം പരിമിതമായതിനാലാണ് ശ്രമം പരാജയപ്പെട്ടത്. ശക്തമായ സാമ്പത്തിക അടിത്തറയിലൂടെ ഏത് തരത്തിലുള്ള ഉപരോധത്തേയും അതിജീവിക്കാന്‍ രാജ്യത്തിന് കഴിയുമെന്ന് ഖത്തര്‍ ലോകത്തെ ബോധ്യപ്പെടുത്തിയെന്നും അല്‍ ഖേതര്‍ കൂട്ടിച്ചേര്‍ത്തു .

 

Loading...

വ്യക്തമായ ആസൂത്രണവും കൃത്യമായ  നിക്ഷേപ നയവും സാമ്പത്തിക വൈവിധ്യവത്കരണവും രാജ്യത്തെ കൂടുതല്‍ ശക്തിയുള്ളതാക്കി. വിദേശരാജ്യങ്ങളിലെ നിക്ഷേപം സാമ്പത്തികവളര്‍ച്ചയുടെ സ്ഥിരതയ്ക്കും കാരണമായി. ഉപരോധത്തെ പ്രതിരോധിക്കാന്‍ ദ്രുതഗതിയിലുള്ള നടപടികളിലൂടെ സാധ്യമായി. ഖത്തറിലെ നിക്ഷേപങ്ങള്‍ സൗദിസഖ്യം പിന്‍വലിച്ചാലും നേരിയതോതില്‍മാത്രമേ രാജ്യത്ത് അതിന്റെ പ്രതിഫലനം ഉണ്ടാകുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *