റമസാൻ ; ദുബായിൽ മെട്രോ ഉൾപ്പെടെയുള്ള പൊതുവാഹന സമയം പുനഃക്രമീകരിച്ചു

ദുബായ് : റമസാനിൽ മെട്രോ ഉൾപ്പെടെയുള്ള പൊതുവാഹനങ്ങളുടെയും സേവനകേന്ദ്രങ്ങളുടെയും സമയം ആർടിഎ പുനഃക്രമീകരിച്ചു.

ശനി മുതൽ വ്യാഴം വരെ ഉം റമൂൽ, അൽ തവാർ, അൽ മനാര, ദെയ്റ, ബർഷ, കഫാഫ് സേവനകേന്ദ്രങ്ങൾ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കും.

മെട്രോ സർവീസ്

റെഡ് ലൈനിൽ സാധാരണ ദിവസങ്ങളിൽ പുലർച്ചെ 5 മുതൽ രാത്രി 12 വരെ.

വ്യാഴം പുലർച്ചെ 5 മുതൽ രാത്രി ഒന്നുവരെയും വെള്ളി രാവിലെ 10 മുതൽ രാത്രി ഒന്നുവരെയും.

ഗ്രീൻ ലൈനിൽ സാധാരണ ദിവസങ്ങളിൽ പുലർച്ചെ 5.30 മുതൽ രാത്രി 12 വരെ.

വ്യാഴം പുലർച്ചെ 5.30 മുതൽ രാത്രി ഒന്നുവരെയും വെള്ളി രാവിലെ 10 മുതൽ രാത്രി ഒന്നുവരെയും.

ട്രാം സർവീസ് സാധാരണ ദിവസങ്ങളിൽ രാവിലെ 6 മുതൽ രാത്രി ഒന്നുവരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ രാത്രി ഒന്നുവരെയും.

ബസ് സർവീസ്

ഗോൾഡ് സൂഖ് ഉൾപ്പെടെയുള്ള പ്രധാന സ്റ്റേഷനുകളിൽ പുലർച്ചെ 4.29 മുതൽ രാത്രി 12.29 വരെ.

അൽ ഗുബൈബയിൽ പുലർച്ചെ 4.16 മുതൽ രാത്രി ഒന്നുവരെ.

സത് വ ഉൾപ്പെടെയുള്ള സബ് സ്റ്റേഷനുകളിൽ പുലർച്ചെ 4.45 മുതൽ രാത്രി 11 വരെ (റൂട്ട് സി01 സർവീസ് രാത്രിയിലും പകലും മുഴുവൻ സമയം). ഖിസൈസ് സ്റ്റേഷൻ: പുലർച്ചെ 4.31-രാത്രി 12.04, അൽഖൂസ്: 5.05, രാത്രി 11.35, ജബൽഅലി: പുലർച്ചെ 4.58-രാത്രി 12.15. മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് റാഷിദിയ, മാൾ ഓഫ് ദി എമിറേറ്റ്സ്, ഇബ്ൻബത്തൂത്ത, ദുബായ് മാൾ (ബുർജ് ഖലീഫ), അബുഹെയ്ൽ, ഇത്തിസലാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ബസുകൾ പുലർച്ചെ 5 മുതൽ രാത്രി 12.10വരെ സർവീസ് നടത്തും.

ട്രെയിൻ സമയത്തെ അടിസ്ഥാനമാക്കിയാണിത്.

ഇന്റർസിറ്റി ബസ്

അൽ ഗുബൈബ-ഷാർജ ജുബൈൽ (ഇ306) ബസ് പകലും രാത്രിയും മുഴുവൻ സമയവും സർവീസ് നടത്തും.

യൂണിയൻ സ്ക്വയർ സ്റ്റേഷൻ: പുലർച്ചെ 4.25-രാത്രി 12.20, ഇത്തിസലാത്ത് മെട്രോ സ്റ്റേഷൻ: രാവിലെ 6.00-രാത്രി 9.00, അബുഹെയ്ൽ മെട്രോ സ്റ്റേഷൻ: രാവിലെ 6.42-രാത്രി 10.40.

അബ്ര സർവീസ്

അൽ ഫഹീദി-സബ്ക, അൽ ഫഹീദി-ഓൾഡ് ദെയ്റ സൂഖ് സർവീസുകൾ സാധാരണദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 10.45 വരെ.

വെള്ളി രാവിലെ 10-രാത്രി 11.55. ദുബായ് ഓൾഡ് സൂഖ്-ബനിയാസ്: രാവിലെ 9- രാത്രി 11 (വെള്ളി രാവിലെ 10-രാത്രി 11.00), ബനിയാസ്- അൽ സീഫ്: രാവിലെ 10.00-രാത്രി 10.55 (വെള്ളി ഉച്ചയ്ക്ക് 12-രാത്രി 11.50), ജദ്ദാഫ്-ദുബായ് ഫെസ്റ്റിവൽ സിറ്റി: രാവിലെ 9- രാത്രി 12, വാട്ടർ കനാൽ ടൂർ സർവീസ്: രാത്രി 8- 12.

ഓൾഡ് ദുബായ് സൂഖ്-അൽ ഫഹീദി-സീഫ്: വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി 11വരെ.

വാട്ടർബസ്

മറീന മാൾ,മറീന വോക്, മറീന ടെറസ് സ്റ്റേഷനുകളിൽ നിന്ന് സാധാരണ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി 10.25 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി 12.25 വരെയും.

പാർക്കിങ് സമയം

സാധാരണ കാർ പാർക്കിങ്ങുകളിൽ രാവിലെ 8 മുതൽ വൈകിട്ട് 6വരെയും രാത്രി 8 മുതൽ 12 വരെയും ഫീസ് ചുമത്തും.

ബഹുനില പാർക്കിങ് കേന്ദ്രങ്ങളിൽ എല്ലാ സമയത്തും ഫീസ് നൽകണം.

ടികോം പാർക്കിങ്ങിൽ ( കോഡ് എഫ്) രാവിലെ 8 മുതൽ വൈകിട്ട് 6 വരെ ഫീസ് ചുമത്തും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *