ദുബായില്‍ വാടകയ്ക്ക് താമസിക്കാന്‍ ഇനി സ്വഭാവ സര്‍ട്ടിഫിക്കറ്റും…കെട്ടിട ഉടമകള്‍ക്കും ബാധകം

ദുബായ്: ദുബായില്‍ ഇനി മുതല്‍ ഫ്‌ളാറ്റുകള്‍ വാടകയ്ക്ക് എടുക്കും മുന്‍പ് കെട്ടിട ഉടമയ്ക്കും വാടകക്കാരനും പരസ്പരം പ്രശ്‌നക്കാരല്ലെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന പുതിയ സംവിധാനം നിലവില്‍വന്നു. ദുബായിലെ വാടക തര്‍ക്ക പരിഹാരകേന്ദ്രമാണ് ‘റെന്റല്‍ ഗുഡ് കോണ്‍ഡക്ട് സര്‍ട്ടിഫിക്കറ്റ്’ എന്ന പുതിയ സംരംഭം നടപ്പാക്കുന്നത്.

Loading...

വാടക തര്‍ക്കപരിഹാര കേന്ദ്രത്തിന്റെ ആപ്പ് വഴി ഈ സേവനം ലഭിക്കും. വാടകക്കാര്‍ വീട്ടുവാടകയുടെ തവണകള്‍ മുടക്കുകയും കരാര്‍ കഴിയുമ്പോള്‍ പുതിയ വീടെടുക്കുകയും ചെയ്യുന്നതായി നിരവധി പരാതികളാണ് ലഭിക്കുന്നതെന്ന് സെന്റര്‍ മേധാവി അബ്ദുല്‍ ഖാദര്‍ മൗസ പറഞ്ഞു.

പുതിയ സേവനം വഴി റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് വാടകക്കാരന്റെ മുന്‍ വര്‍ഷങ്ങളിലെ താമസത്തിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയും. വാടകക്കാര്‍ക്കും കെട്ടിട ഉടമയെപ്പറ്റിയും റിയല്‍ എസ്റ്റേറ്റ് കമ്പനിയെക്കുറിച്ചും വിശദമായി മനസ്സിലാക്കാനും ഈ സേവനം വഴി സാധിക്കും. വാടകസംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ ഒരുപരിധിവരെ ഇല്ലാതാക്കാന്‍ സേവനം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അബ്ദുല്‍ ഖാദര്‍ മൗസ പറഞ്ഞു.

പ്രവര്‍ത്തനരീതി

* റെന്റല്‍ ഡിസ്പ്യൂട്ട് സെന്ററിന്റെ ആപ്പ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം

* ഉപഭോക്താക്കള്‍ക്കുവേണ്ട ഭാഷ തിരഞ്ഞെടുക്കാം

* പിന്നീട് റെന്റല്‍ ഗുഡ് കോണ്‍ഡക്ട് സര്‍ട്ടിഫിക്കറ്റ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക

* വാടകക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ എമിറേറ്റ്സ് ഐഡി, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തണം

* വാടക സംബന്ധിച്ച കേസുകള്‍ ഒന്നുമില്ലെങ്കില്‍ ഉടന്‍തന്നെ സര്‍ട്ടിഫിക്കറ്റ് ഇ-മെയില്‍ ആയി ലഭിക്കും.

*വാടകക്കാരെക്കുറിച്ചും കെട്ടിടഉടമയെക്കുറിച്ചും അന്വേഷിക്കാന്‍ അതത് ഐക്കണുകള്‍ ക്ലിക്ക് ചെയ്താല്‍മാത്രംമതി

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *