റെസിഡന്‍റ്​ കാര്‍ഡ്​ പുതുക്കാന്‍ വാടക കരാര്‍ വേണം

മസ്​കത്ത്​: ​റെസിഡന്‍റ്​ കാര്‍ഡ്​ പുതുക്കുന്നതിന്​ വിദേശികള്‍ ഇനി കെട്ടിട വാടക കരാര്‍ കൂടി സമര്‍പ്പിക്കണം.

Loading...

രാജ്യത്ത് താമസിക്കുന്നവരുടെ വിവരങ്ങള്‍ പുതുക്കുന്നതിനുള്ള ഇ-സെന്‍സസ് 2020​​​ന്‍റെ ഭാഗമാണിത്.

വാടക കരാര്‍ നല്‍കാത്തവര്‍ക്ക്​ കാര്‍ഡ്​ പുതുക്കാനാകില്ലെന്ന്​ റോയല്‍ ഒമാന്‍ പൊലീസ്​ (ആര്‍.ഒ.പി) അറിയിച്ചു.

കെട്ടിട വാടക കരാര്‍ ഇല്ലാത്തതിനാല്‍ നിരവധി വിദേശികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ​റെസിഡന്‍റ്​ കാര്‍ഡ്​ പുതുക്കാനാകാതെ മടങ്ങി.

നേര​ത്തെ വൈദ്യുതി ബില്ലി​​​ന്‍റെ കോപ്പി നിര്‍ബന്ധമാക്കിയിരുന്നു. സ്വദേശികള്‍ക്ക്​ തിരിച്ചറിയല്‍ കാര്‍ഡോ പാസ്‌പോര്‍ട്ടോ പുതുക്കുന്നതിനും വൈദ്യുതി ബില്ലും വാടക കരാര്‍ ഉണ്ടെങ്കില്‍ അതും ആവശ്യമാണ്​.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

രാജ്യത്ത്​ താമസിക്കുന്ന ഒാരോ സ്വദേശിയും വിദേശിയും ആര്‍.ഒ.പി വെബ്​സൈറ്റിലെ സിവില്‍ രജിസ്​റ്റര്‍ സംവിധാനത്തില്‍ തങ്ങളുടെ വിലാസം പുതുക്കേണ്ടതാണെന്ന്​ ആര്‍.ഒ.പി വക്​താവ്​ പറഞ്ഞു.

സ്വന്തമായോ വാടകക്കോ ഉള്ള വസ്തുവി​​​െന്‍റ വൈദ്യുതി ബില്ലിലെ വിവരങ്ങള്‍ ​വെബ്​സൈറ്റില്‍ നല്‍കുകയാണ്​ വേണ്ടത്​. അല്ലാത്ത പക്ഷം ആര്‍.ഒ.പിയുടെ സിവില്‍ സ്​റ്റാറ്റസ്​ വിഭാഗം ഓഫിസില്‍ വൈദ്യുതി ബില്ലി​​​ന്‍റെ കോപ്പിയുമായി എത്തിയാലും മതി.

താമസകാര്‍ഡ് പുതുക്കാന്‍ അപേക്ഷിക്കു​മ്പോഴാണ് ​ വിദേശികള്‍ വൈദ്യുതി ബില്ലിനൊപ്പം വാടക കരാറി​​​ന്‍റെ കോപ്പിയോ വസ്​തു ഉടമസ്​ഥനില്‍നിന്നുള്ള കത്തോ സമര്‍പ്പിക്കേണ്ടത്​.

വീട് മാറിയെങ്കില്‍ വൈദ്യുതി ബില്ലും പുതുക്കണം. വൈദ്യുതി വിതരണ കമ്ബനിയുടെ വെബ്സൈറ്റ്, ഫ്രണ്ട് ഡെസ്‌ക്, കാള്‍ സ​​െന്‍റര്‍ എന്നിവ മുഖേന ഇത്​ ചെയ്യാം. ഇതിനായി, തിരിച്ചറിയല്‍ കാര്‍ഡ്​ കോപ്പിയോടൊപ്പം വാടകക്കാര്‍ക്കുള്ള സാധുവായ വാടക കരാറോ ആധാരമോ കൊണ്ടുവരണം. മുമ്ബത്തെ അക്കൗണ്ട് നമ്പര്‍, കെട്ടിട ഉടമയുടെ പേര്, തിരിച്ചറിയല്‍ നമ്പര്‍, ബന്ധപ്പെടേണ്ട നമ്പര്‍ തുടങ്ങിയവ വേണം.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *