ദുബായ് വിമാനത്താവള റണ്‍വേയില്‍ അറ്റകുറ്റപ്പണി…റണ്‍വേ അടച്ചിടും

ദുബായ്∙ അറ്റകുറ്റപ്പണികൾക്കായി തിങ്കളാഴ്ച വരെ ദുബായ് വിമാനത്താവളത്തിലെ റൺവേ അടച്ചിടും. വിമാനങ്ങളിൽ ചിലത് റദ്ദാക്കുമെന്നതിനാൽ യാത്രക്കാർ സമയ വിവരവും മറ്റും ചോദിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് വൈകിട്ട് അഞ്ചു മുതൽ ഏഴു വരെയാണു വടക്കേ അറ്റത്തുള്ള റൺവേ അടയ്ക്കുന്നത്. 26ന് നാലു മുതൽ ഏഴു വരെയും 27ന് അഞ്ചു മുതൽ ഏഴു വരെയുമാണ് അടയ്ക്കുക.

അതേസമയം, ഫ്ലൈ ദുബായ് വിമാന യാത്രക്കാരെ ഇത് അത്രയധികം ബാധിക്കില്ലെന്നും യാത്രക്കാരെ കൃത്യമായി വിവരങ്ങൾ അറിയിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു. പ്രയാസം നേരിടുന്നവരെ അടുത്ത വിമാനത്തിലേക്കു മാറ്റുകയോ പണം തിരികെ നൽകുകയോ ചെയ്യുമെന്നും അവർ പറഞ്ഞു. വിമാനത്താവളത്തിന്റെ തെക്കു ഭാഗത്തുള്ള റൺവേയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 30 വരെ ഇവിടം അടച്ചിട്ടിരിക്കുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *