വീട് ജപ്തി ചെയ്യുന്നമെന്ന ആധിയില്‍ ബഹ്‌റൈന്‍ പ്രവാസിയായ സത്യദാസ്…സുമനസുകളായ പ്രവാസികള്‍ കനിഞ്ഞാല്‍ സത്യദാസിന്റെ പെണ്‍മക്കളുടെ ജീവിതം സുരക്ഷിതമാകും

മനാമ: ഒരു പ്രവാസിയുടെ വേദന മറ്റൊരു പ്രവാസിക്ക് മാത്രമേ മനസിലാകൂ. കാരണം പിറന്ന നാടും വീടും വിട്ട് ഓരോ പ്രവാസിയും നാടു വിടുന്നത് നല്ലൊരു ജീവിതം കെട്ടിപ്പടുക്കാനാണ്. അത്തരമൊരു ജീവിതം സ്വപ്‌നം കണ്ട് ബഹ്‌റൈനിലെത്തിയ ഒരു പ്രവാസിയാണ് സത്യദാസ്. കിടപ്പാടം ഏത് സമയവും ജപ്തി ചെയ്യപ്പെടും എന്ന ഭീതിയിലാണ് ഈ ബഹ്‌റൈന്‍ പ്രവാസി. കഴിഞ്ഞ എട്ടു വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന തിരുവനന്തപുരം വെള്ളനാട് സ്വദേശി സത്യദാസ് (50) ആണ് സങ്കടത്തില്‍പ്പെട്ടിരിക്കുന്നത്. കുടുംബ ഓഹരിയായി ലഭിച്ച 13 സെന്റ് ഭൂമിയില്‍ ചെറിയ ഒരു വീട് നിര്‍മ്മിക്കുന്നതിന് മൂന്ന് വര്‍ഷം മുമ്പ് ഇദ്ദേഹം ജില്ലാ സഹകരണ ബാങ്കില്‍ നിന്നും രണ്ട് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാല്‍ പിന്നീട് വായ്പ ഗഡുക്കള്‍ അടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇപ്പോള്‍ 2,75,000 രൂപയായി കടബാധ്യത ഉയര്‍ന്നിരിക്കുകയാണ്. ജപ്തി നടന്നാല്‍ പ്രായമായ പെണ്മക്കളെ അടച്ചുറപ്പുള്ള കൂരയില്‍ താമസിപ്പിക്കണമെന്ന ആഗ്രഹം ഇല്ലാതാകും.

പെരുവഴിയിലേക്ക് ഇറങ്ങേണ്ടിയും വരും. കഴിഞ്ഞ രണ്ടര വര്‍ഷമായി ബഹ്റൈനിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ തൊഴിലാളിയാണ് സത്യദാസ്. തുച്ഛമായ വേതനമുണ്ടായിരുന്ന സത്യദാസിന് കഴിഞ്ഞ ഒന്നര വര്‍ഷമായി ജോലി നഷ്ടപെടുകയും കമ്പനിയുമായുള്ള കേസില്‍ പാസ്‌പോര്‍ട്ട് പോലും കോടതിയില്‍ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് എങ്ങനെയും മറ്റൊരു ജോലിയിലേക്കോ ഇല്ലെങ്കില്‍ നാട്ടിലേക്കോ പോകണമെന്ന ആഗ്രഹത്തില്‍ കേസ് അവസാനിപ്പിച്ചു ലഭിക്കാനുള്ള വേതനം നഷ്ടപ്പെടുത്തി പാസ്‌പ്പോര്‍ട്ട് തിരിച്ചു വാങ്ങിയത്. 10, 11 ക്ലാസുകളില്‍ പഠിക്കുന്ന മിടുക്കരായ രണ്ടു പെണ്മക്കളുടെ പഠനചിലവ് പോലും നിര്‍വഹിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു ഇതുവരെ. നാട്ടില്‍ ഭാര്യ തൊഴിലുറപ്പു ജോലികളില്‍ പോയി അവിടെ നിന്നും ലഭിക്കുന്ന വരുമാനമായിരുന്നു ഏക ആശ്രയം.

എന്നാല്‍ വീടും സ്ഥലവും ജപ്തി ചെയ്യുമെന്ന് അറിയിച്ചുള്ള നോട്ടീസ് വീട്ടില്‍ പതിച്ചപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ തളര്‍ന്നിരിക്കുകയാണ് കുടുംബം. ആഗസ്റ്റ് നാലിന് വീടും സ്ഥലവും ജപ്തി നടക്കാന്‍ പോവുകയാണ്. പ്രായമായ അമ്മയെയും ഭാര്യയെയും പെണ്മക്കളെയും കൊണ്ട് ഇനി എങ്ങോട്ട് എന്നുള്ള ചോദ്യം ജീവിതത്തിന്റെ അവസാനമാകുമോ എന്ന ഭീതിയിലാണുമാണ് ഈ സാധുവിന്. ഏകദേശം സെന്റിന് മൂന്ന് ലക്ഷം രൂപയോളം വിലമതിപ്പുള്ള തെന്റ സ്വത്തു ഭാവിയില്‍ പെണ്മകളുടെ പഠനത്തിനും വിവാഹത്തിനും കരുതി വച്ചിരുന്നതാണ്.

അത് നഷ്ടമാകുന്നത് തനിക്കു ആലോചിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്ന് സത്യദാസ് വിലപിക്കുന്നു. ജപ്തി നോട്ടിസ് വന്നതിനു ശേഷമാണ് കൂടെയുള്ളവരേ പോലും ഈ വിഷയം അറിയിക്കുന്നത്. ഉടന്‍ തന്നെ ഇവര്‍ ഇദ്ദേഹത്തെ സഹായിക്കാന്‍ പരിശ്രമങ്ങള്‍ തുടങ്ങി. തുടര്‍ന്ന് ‘പ്രതീക്ഷ’ ബഹ്റൈന്‍ പ്രവര്‍ത്തകരെ ഈ വിവരം അറിയിക്കുകയായിരുന്നു. സാമൂഹിക പ്രവര്‍ത്തകന്‍കെ.ആര്‍ നായര്‍ അറിയിച്ചത് പ്രകാരം ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ തെക്കന്‍ മേഖലാ പ്രസിഡന്റ് സത്യദാസിന്റെ വീടു സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിച്ചു ബാങ്കിനെ ബന്ധപ്പെട്ടു.

എന്നാല്‍ ജപ്തി ഒഴിവാക്കാന്‍ സാധ്യമല്ലന്നും ജപ്തി തീയതിക്കു മുന്നേ പണമടക്കാതെ മറ്റു മര്‍ഗ്ഗമിെല്ലന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് ജപ്തി നടപടികള്‍ തത്കാലം നിര്‍ത്തിവെക്കാനുള്ള ശ്രമങ്ങള്‍ നടത്താമെന്ന് അറിയിച്ചു. എങ്കിലും എത്രയും പെട്ടന്ന് ഈ തുക സുമനസുകളുടെ സഹകരണത്താല്‍ സ്വരൂപിച്ചു സത്യദാസിനെയും കുടുംബത്തെയും സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് പ്രതീക്ഷ ബഹ്റൈന്‍ എന്ന് ഭാരവാഹികളായ കെ.ആര്‍. നായരും നിസാര്‍ കൊല്ലവും അറിയിച്ചു. സത്യദാസിന്റെ കുടുംബ സഹായ ഫണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു സിബിന്‍ സലിം, അസ്‌കര്‍ പൂഴിത്തല, ജയേഷ് കുറുപ്പ്, ലിജോ വര്‍ഗീസ്, ഷിജുപിള്ള, ജോഷി തുടങ്ങിയവര്‍ നേതൃത്വം നല്‍കി പ്രവര്‍ത്തനം നടന്നു വരുന്നു. ബന്ധപ്പെടേണ്ട നമ്പര്‍ 36386399, 39889317.
ബാങ്ക് അക്കൗണ്ട നമ്പര്‍: സത്യദാസ്. ജില്ലാ കോ ഓപ്പറേറ്റീവ് ബാങ്ക് വെള്ളനാട് ബ്രാഞ്ച്. അക്കൗണ്ട് നമ്പര്‍:020356011900506
ലോണ്‍ നമ്പര്‍: 1730, െഎ.എഫ്.സി കോഡ്: കആഗഘ0046ഠ01.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *