സൗദിയില്‍ വനിതകള്‍ക്ക് രാത്രി ജോലി ഈ മേഖലയില്‍ മാത്രം

റിയാദ്: സൗദിയില്‍ വനിതകള്‍ക്ക് രാത്രി മൂന്ന് തൊഴില്‍ മേഖലയില്‍ മാത്രം ജോലി ചെയതാല്‍ മതി. തൊഴില്‍ മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ആശുപത്രികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, ക്ലിനിക്കുകള്‍, ദന്താശുപത്രികള്‍ എന്നിവയാണ് വനിതകളുടെ രാത്രി ജോലി ആവശ്യമായി വരുന്ന മുഖ്യമേഖല. രാത്രി 11 മുതല്‍ രാവിലെ ആറ് വരെ സമയമാണ് രാത്രി ജോലിയായി പരിഗണിക്കുക. വ്യോമയാന മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും രാത്രി ജോലി ആവശ്യമായി വന്നേക്കുമെന്ന് തൊഴില്‍ മന്ത്രാലയം അഭിപ്രായപ്പെട്ടു. കുട്ടികളുടെ അഭയകേന്ദ്രം പോലുള്ള തൊഴില്‍ മേഖലയാണ് മൂന്നാമത്തേത്.

തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലായിരിക്കണം രാത്രി ജോലി. കരാറില്‍ ജോലിസമയം വ്യക്തമാക്കിയിരിക്കണം. എന്നാല്‍ നഗരത്തിന് പുറത്തുള്ള വിജനമായ പ്രദേശത്ത് ഇത്തരം ജോലികള്‍ സ്ത്രീകള്‍ക്ക് നല്‍കരുത്. രാത്രി ജോലി ചെയ്യുന്ന വനിതകളുടെ സുരക്ഷിതത്വം, ഗതാഗത സൗകര്യം, തൊഴില്‍ സ്ഥാപനത്തിലെ വാച്ച്മാന്റെ സാന്നിധ്യം എന്നിവ തൊഴിലുടമ ഉറപ്പുവരുത്തണം. ഗതാഗത സൗകര്യം ഒരുക്കാത്ത സാഹചര്യത്തില്‍ പകരം ആനുകൂല്യം നല്‍കണം. രണ്ട് ഷിഫ്റ്റായി ജോലി ചെയ്യുന്ന വനിതകള്‍ക്ക് അതിനുള്ള വാഹന സൗകര്യമോ ആനുകൂല്യമോ തൊഴിലുടമ നല്‍കണം. തൊഴില്‍ സമയം ആനുകൂല്യങ്ങള്‍ എന്നിവയില്‍ സൗദി തൊഴില്‍ നിയമത്തിലെ 98ാം അനുഛേദം പാലിക്കണമെന്നും മന്ത്രാലയം ഉണര്‍ത്തി.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *