സൗദി എയര്‍ലൈന്‍സിന്റെ ആഭ്യന്തര സര്‍വ്വീസുകളില്‍ മാറ്റം

ജിദ്ദ: സൗദി എയര്‍ലൈന്‍സിന്റെ ഏതാനും ആഭ്യന്തര സര്‍വ്വീസുകള്‍ കൂടി പുതിയ വിമാനതാവളത്തിലേക്ക് മാറ്റി. ഇതോടെ ജിദ്ദയിലെ പുതിയ വിമാനതാവളത്തില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ആഭ്യന്തര സര്‍വ്വീസുകളുടെ എണ്ണം 21 ആയി. യാത്രക്കാര്‍ തങ്ങളുടെ യാത്രക്ക് മുമ്ബായി ഫ്‌ളൈറ്റ് ഷെഡ്യൂളുകള്‍ പരിശോധിച്ച്‌ ഉറപ്പ് വരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

Loading...

രാജ്യത്തെ ഏറ്റവും തിരക്കേറിയ വ്യോമയാന കേന്ദ്രങ്ങളിലൊന്നാണ് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനതാവളം. യാത്രാക്കാരുടെ ബാഹുല്യവും സൗകര്യവും പരിഗണിച്ചാണ് 36 ബില്ല്യണ്‍ സൗദി റായാല്‍ മുതല്‍മുടക്കില്‍ പുതിയ വിമാനത്താവളം നിര്‍മ്മിച്ചത്. ഘട്ടം ഘട്ടമായാണ് ഇവിടേക്ക് സര്‍വ്വീസുകള്‍ മാറ്റി കൊണ്ടിരിക്കുന്നത്. നിലവില്‍ സൗദി എയര്‍ലൈന്‍സിന്റെ ഏതാനും ആഭ്യന്തര സര്‍വ്വീസുകള്‍ ഇവിടെ നിന്നും പ്രവര്‍ത്തിക്കുന്നുണ്ട്. ബഹ, ദവാത്മി, ഖൈസുമ, തബൂക്ക്, യാമ്ബു, ഖുറയ്യാത്ത്, അറാര്‍, ഫജ് ര്‍, ഉല, ഹുഫൂഫ്, തുറൈഫ്, ജിസാന്‍, ഷറൂറ, ത്വയിഫ്, ജൗഫ് എന്നി ആഭ്യന്തര സര്‍വ്വീസുകളാണ് പുതിയതായി ഉള്‍പ്പെടുത്തിയത്.

പുതിയ വിമാനതാവളത്തിന്റെ ഒന്നാം നമ്ബര്‍ ഹാളില്‍ നിന്നാണ് ഇവിടേക്കുള്ള യാത്ര ക്രമീകരിച്ചിരിക്കുന്നത്. മറ്റു ആഭ്യന്തര – അന്തര്‍ദേശീയ സെക്ടറുകളിലേക്ക് യാത്ര ചെയ്യേണ്ടവര്‍ക്ക് പുതിയ വിമാനതാവളത്തില്‍ നിന്ന് മറ്റു ലോഞ്ചുകളിലേക്ക് പോകുന്നതിനും വരുന്നതിനും ബസ്സുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *