സൗദി പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത…പ്രവാസികള്‍ക്ക ഫ്‌ളാറ്റുകള്‍ പങ്കിടാം

റിയാദ്: സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി പാര്‍പ്പിടകാര്യ മന്ത്രാലയം. സൗദിയില്‍ ഇനി വിദേശികള്‍ക്ക് താമസത്തിനായി ഫ്‌ലാറ്റുകള്‍ പങ്കിടാമെന്ന് പാര്‍പ്പിടകാര്യ മന്ത്രാലയം അറിയിച്ചു. ഫ്‌ലാറ്റ് പങ്കിടുന്ന ഓരോ വിദേശിയുടെയും പേര് വാടക കരാറില്‍ രേഖപ്പെടുത്തണം. വാടക കരാര്‍ വിദേശികളുടെ തൊഴില്‍ പെര്‍മിറ്റുമായി ബന്ധിപ്പിക്കാന്‍ തൊഴില്‍ മന്ത്രാലയം നേരത്തെ തീരുമാനിച്ച സാഹചര്യത്തിലാണ് ഫ്‌ലാറ്റുകള്‍ പങ്കിടാമെന്നു മന്ത്രാലയം വ്യക്തമാക്കിയത്.

Loading...

വിദേശികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കുന്നതിനും പുതിയത് അനുവദിക്കുന്നതിനും സെപ്റ്റംബര്‍ മുതല്‍ വാടക കരാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇത് വിദേശ തൊഴിലാളികള്‍ക്ക് ഫ്‌ലാറ്റ് പങ്കിടുന്നതിനും ഒരുമിച്ചു താമസിക്കുന്നതിനും കഴിയുമോ എന്ന ആശങ്ക പരന്നിരുന്നു. ഈ സാഹചര്യത്തിലാണ് വാടക കരാറില്‍ അതാതു ഫ്‌ലാറ്റുകളില്‍ താമസിക്കുന്ന എല്ലാ വിദേശ തൊഴിലാളികളുടെയും പേരുകള്‍ ഉപ്പെടുത്തിയിരിക്കണമെന്ന് പാര്‍പ്പിട കാര്യ മന്ത്രാലയം വ്യക്തത വരുത്തിയത്. നിലവില്‍ ഒരു വ്യക്തിയുടെ പേരില്‍ മാത്രമാണ് വാടക കരാര്‍ എഴുതുന്നത്.

പാര്‍പ്പിട മന്ത്രലയത്തിനു കീഴിലുള്ള ഓണ്‍ലൈന്‍ സംവിധാനമായ ‘ഈജാര്‍’ പ്രോഗ്രാമിലൂടെയാണ് വാടക കരാര്‍ വിദേശികളുടെ തൊഴില്‍ പെര്‍മിറ്റുമായി ബന്ധിപ്പിക്കുന്നത്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വിദേശികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കാന്‍ ഇനി വാടക കുടിശ്ശിക ഇല്ലന്ന് വ്യക്തമാക്കേണ്ടിവരും.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *