ഗ്യാസ് സിലിണ്ടറുകൾ വിതരണം ; മാനദണ്ഡങ്ങൾ ശക്തം

ദുബായ്   :  എമിറേറ്റിലെ അംഗീകൃത എൽപിജി ഫാക്ടറികളിൽ നിറച്ച ഗ്യാസ് സിലിണ്ടറുകൾ മാത്രമേ ഇനി ദുബായിൽ വിതരണം ചെയ്യാവൂ എന്ന് നിർദേശം.

വിവിധ വകുപ്പുകളിൽ നിന്ന് ലഭിക്കേണ്ട അംഗീകാരമെല്ലാം നേടിയ ശേഷമേ വിതരണം നടത്താവൂ എന്നും ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി (ഡിഎസ് സിഇ) ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം നിർദേശിച്ചു.

സിലിണ്ടറുകൾ വഴിയും ടാങ്കറുകൾ വഴിയും ഉള്ള വിതരണത്തിനും സംഭരണത്തിനും മറ്റിടങ്ങളിലേക്ക് കൊണ്ടു പോകുന്നതിനുമെല്ലാം ഇതു ബാധകമാണ്.

ജീവനക്കാർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് അറിയാൻ പരിശോധനകളും നടത്തും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *