സുഖയാത്രയ്ക്ക് സലാലയില്‍ ഇനി താഖ-മിര്‍ബാത്ത് ഹൈവേ…

സലാല; 36 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന താഖ – മിര്‍ബാത്ത് ഹൈവേ യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തു. ഗതാഗത, വാര്‍ത്താ വിനിമയ മന്ത്രി ഉള്‍പ്പടെയുള്ളവര്‍ സംബന്ധിച്ചു. നേരത്തെ ഉണ്ടായിരുന്ന റോഡ് രണ്ടുവരിപാത ആക്കിയത് ഉള്‍പ്പടെയുള്ള പ്രവൃത്തികള്‍ക്ക് ശേഷമാണ് തുറന്നതെന്ന് ഗതാഗത, വാര്‍ത്താ വിനിമയ മന്ത്രാലയം അറിയിച്ചു.

മൂന്ന് ഫ്ളൈഓവറുകള്‍, കാറുകള്‍ക്ക് മാത്രമായി മൂന്ന് തുരങ്കങ്ങള്‍, മൃഗങ്ങള്‍ ക്രോസ് ചെയ്യുന്ന 11 തുരങ്കങ്ങള്‍, 150 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഖോര്‍റൊറി പാലം എന്നിവ ഉള്‍പ്പെട്ടതാണ് പുതിയ റോഡ്. 22 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന സര്‍വ്വീസ് റോഡുകള്‍ രണ്ടുവരിപ്പാതയാക്കി. റോഡിന്റെ ഇരുവശങ്ങളിലും സുരക്ഷാ ബാര്യറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇരു ഭാഗങ്ങളിലേക്കുമുള്ള റോഡിന്റെ നടുവിലായി വിളക്കുകളും ട്രാഫിക് സിഗ്‌നലുകളും വാട്ടര്‍ ഡ്രൈനേജുകളും നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *